തെക്കന്‍ കരോലിന: തെക്കന്‍ കരോലിനയില്‍ മറൈന്‍ കോപ്‌സിന്റെ ബ്യൂറോര്‍ട്ട് എയര്‍ സ്റ്റേഷന് സമീപം യുഎസ് സേനയുടെ എഫ്-35 ബി ജെറ്റ് വിമാനം തകര്‍ന്നു വീണു. അപകടത്തില്‍ നിന്ന് പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനം തകരാനുള്ള കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അപകടകാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് അധികൃതര്‍. 2006 ല്‍ സൈന്യത്തില്‍ ചേര്‍ത്തതിന് ശേഷം ഇതാദ്യമായാണ് ഒരു എഫ് 35 ബി വിമാനം തകരുന്നതെന്ന് സൈനീക മേധാവികള്‍ പറഞ്ഞു.
അഫ്ഗാനിസ്താനിലെ താലിബാന്‍ ആക്രമണത്തെത്തുടര്‍ാണ് എഫ്-35 ബി ജെറ്റ് വിമാനം സൈനീക സേവനത്തിന് ഉപയോഗിച്ച് തുടങ്ങിയത്. അറബിക്കടലിലെ വിമാന വാഹിനിക്കപ്പലില്‍ നിന്നാണ്യിരുന്നു ഇവയുടെ അഫ്ഗാനിസ്ഥാനിലേക്കുള്ള യാത്ര. പിന്നീട് മെയില്‍ ആദ്യമായി എഫ്-35 ബി ജെറ്റ് വിമാനങ്ങള്‍ ഇസ്രയില്‍ സൈനീകാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു
ഏറ്റവും വിലകൂടിയ സൈനീക വിമാനമാണ് എഫ് 35 ബി. ലോക്ഹീഡില്‍ നിന്നുള്ള 141 എഫ്-35 ബി ജെറ്റ് വിമാനത്തിന്റെ ഏറ്റവും കുറഞ്ഞ വിലയായി 1150 കോടി രൂപയ്ക്കാണ് പെന്റഗണ്‍ കരാര്‍ പ്രഖ്യാപിച്ചത്. അന്ന് തന്നെയാണ് അമേരിക്കന്‍ സൈനീക സേവനത്തിലുള്ള 245 എഫ് 35 എന്ന ഇനത്തില്‍പ്പെട്ട വിമാനം തകര്‍ന്ന് വീണത്.
Post Your Comments