Latest NewsNews

ലൈംഗികശേഷി പരിശോധന എന്ത്? എങ്ങനെ?

ഒരു വ്യക്തിക്ക് ലൈംഗികശേഷിയുണ്ടോ എന്നു തിരിച്ചറിയാനായി നടത്തുന്ന വൈദ്യപരിശോധനയാണ് ലൈംഗികശേഷി പരിശോധന

ദിനംപ്രതി പീഡനങ്ങളും ബലാത്സംഗങ്ങളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കുറ്റാരോപിതരില്‍ നടത്തുന്ന ലൈംഗികശേഷി പരിശോധനയും മാധ്യങ്ങളില്‍ വാര്‍ത്തകള്‍ക്ക് ഇടംപിടിക്കാറുണ്ട്. എന്നാല്‍ സാധാരണക്കാരെ സംബന്ധിച്ചടത്തോളം ലൈംഗികശേഷി പരിശോധനരീതികള്‍ അവര്‍ക്ക് അജ്ഞമായിരിക്കാം.ഒരു വ്യക്തിക്ക് ലൈംഗികശേഷിയുണ്ടോ എന്നു തിരിച്ചറിയാനായി നടത്തുന്ന വൈദ്യപരിശോധനയാണ് ലൈംഗികശേഷി പരിശോധന. അതിനായി ആറു തരത്തിലുള്ള ടെസ്റ്റുകളാണ് കുറ്റാരോപിതയാ വ്യക്ത്തില്‍ നടത്തുക.

രക്തപരിശോധനയാണ് ആദ്യത്തെ ഘട്ടം. പ്രമേഹമോ, വൃക്കസംബന്ധമായ രോഗങ്ങളോ കുറ്റാരോപിതനായ വ്യക്തിയുടെ ലൈംഗികക്ഷമതയെ ബാധിച്ചിട്ടുണ്ടോ എന്ന് അറിയാനുള്ള പരിശോധനയാണിത്. രണ്ടാമതായി എന്‍പിടി അല്ലെങ്കില്‍ റിജിസ്‌കാന്‍ മോണിറ്ററിങ്ങ് ആണ് ഉറക്കത്തിലോ അല്ലെങ്കില്‍ ഉണരുമ്പോഴോ പെട്ടന്ന് ഉദ്ധാരണം ഉണ്ടാകുന്നുണ്ടോ എന്നറിയാനായി നടത്തുന്ന പരിശോധന. അടുത്തതായി പുരുഷ ഹോര്‍മോണായ ടെസ്റ്റിസ്റ്റിറോണിന്റെ രക്തത്തിലെ അളവ് അറിയാനായി നടത്തുന്ന പരിശോധനയാണ്.

oral sex

ലൈംഗികക്ഷമതയിലും ഉദ്ധാരണം നടക്കുന്നതിലും ടെസ്റ്റിസ്റ്റിറോണും ഭാഗവുമാണ്. പെന്നില്‍ ഡോപ്ലര്‍ സ്‌കാന്‍ ആണ് പിന്നീടുള്ള ടെസ്റ്റ് , എത്ര അളവില്‍, എത്രത്തോളം ശക്തമായിട്ടാണ് ലിംഗത്തിലേയ്ക്കുള്ള രക്തപ്രവാഹം എന്ന് അറിയാനുള്ള പരിശോധനയാണിത്. അഞ്ചാമതായി വിഷ്വല്‍ ഇറക്ക്ഷന്‍ എക്‌സാമിന്‍ ആണ്. ഉദ്ധരണമുണ്ടായ അവസ്ഥയിലും അല്ലാത്ത അവസ്ഥയിലും ലിംഗത്തിന് എന്തെങ്കിലും തരത്തിലുള്ള തകരാര്‍ ഉണ്ടോ എന്നു അറിയാനായി നടത്തുന്ന പരിശോധനയാണിത്.

ഒടുവിലായി ഗോള്‍ഡന്‍ സ്റ്റാന്‍ഡേര്‍ഡ് പോട്ടന്‍സി ടെസറ്റ് കൂടി നടത്തുന്നതോടെ ലൈംഗികശേഷി പരിശോധന പൂര്‍ണമാകും. ഓരോ 15-30 സെക്കന്റിലും ഒരു പ്രത്യേകഉപകരണം ഉപയോഗിച്ചു ലിംഗത്തിന്റെ ഉദ്ധരണ ക്ഷമതയളക്കുന്ന പരിശോധനയാണ് ഗോള്‍ഡന്‍ സ്റ്റാന്‍ഡേര്‍ഡ് പോട്ടന്‍സി ടെസറ്റ്. ഈ പരിശോധനകള്‍ ഒന്നും തന്നെ കുറ്റാരോപിതന്റെ ലൈംഗിക അഭിരുചികളെ പൂര്‍ണമായും അളക്കാന്‍ കഴിയുന്നതല്ല എങ്കിലും കോടതിയില്‍ സമര്‍പ്പിക്കാനുള്ള ശക്തമായ ഒരു തെളിവെന്ന നിലയില്‍ ഈ പരിശോധനകളും അവയുടെ റിപ്പോര്‍ട്ടുകളും വളരെ ഗൗരവത്തോടെയാണ് പോലീസ് കൈകാര്യം ചെയ്യുന്നത്.

shortlink

Post Your Comments


Back to top button