Latest NewsIndia

ജാതി സംവരണം: ഉമാ ഭാരതിയുടെ അഭിപ്രായം ഇങ്ങനെ

വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാനാവില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വ്യക്തമാക്കി

ഭോപ്പാല്‍: ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം റദ്ദാക്കില്ലെന്ന് കേന്ദ്ര മന്ത്രി ഉമാ ഭാരതി. പാര്‍ലമെന്റില്‍ ഭേദഗതി ചെയ്ത പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമങ്ങള്‍ക്കെതിരെ ചില മേല്‍ജാതി സംഘടനകള്‍ നടത്തുന്ന പ്രക്ഷോപത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടികജാതി-പട്ടികവര്‍ഗ നിയമ പ്രകാരം അടിയന്തിര അറസ്റ്റുണ്ടാകണമെന്ന വ്യവസ്ഥ പുനഃസ്ഥാപിക്കുന്നതാണ് പുതിയ ഭേദഗതി.

കൂടാതെ നിയമത്തില്‍ കൂടുതല്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തുക കൂടി ചെയ്തിട്ടുണ്ട്. ഇതിനെതിരെയാണ് മധ്യപ്രദേശിലെ മേല്‍ജാതി സംഘടനകള്‍ പ്രക്ഷോഭമായി എത്തിയത്. ഇത് സ,ംവരണ് വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പിഗണന നല്‍കുന്നു എന്നതാണ് ഇവരുടെ പരാതി. ഈ നിയമം റദ്ദാക്കണം എന്നതാണ് ഇപ്പോള്‍ ഇവരുടെ ആവശ്യം.

അതേസമയം ഉചിതമായ അന്വേഷണത്തിന് ശേഷം മാത്രമേ നിയമപ്രകാരം പരാതി രജിസ്റ്റര്‍ ചെയ്യൂ എന്നും ഉമാ ഭാരതി പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാനാവില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button