തിരുവനന്തപുരം: നീണ്ട വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന വിധി വന്നു. ശാരീരിക ഘടനയുടെ പേരില്‍ വിവേചനം പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പ്രസ്താവത്തില്‍ പറഞ്ഞു. സ്ത്രീ പുരുഷന് താഴെയല്ല. വിവേചനം സ്ത്രീകളുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നുവെന്നും കോടതി വ്യക്തമാക്കി.
വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല സ്ത്രീ പ്രവേശന കേസില്‍ സുപ്രീം കോടതി വിധി എല്ലാവരും അംഗീകരിക്കാന്‍ ബാധ്യസ്ഥരെന്ന് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ യുവതികളുടെ പ്രവേശനത്തിന് എതിരായിരുന്നെങ്കിലും പുതിയ വിധിയിലൂടെ അത്തരം കാര്യങ്ങള്‍ക്ക് പ്രസക്തിയില്ലാതായെന്നും ചെന്നിത്തല പറഞ്ഞു.
മനുഷ്യന്റെ ജൈവികവും മാനസികവുമായ ഘടകങ്ങള്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ നടപ്പിലാക്കാന്‍ തടസ്സമല്ല. ശബരിമല ക്ഷേത്രത്തിലെ നിലവിലുള്ള ആചാരങ്ങള്‍ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് എതിരാണ്. ഹൈന്ദവ സ്ത്രീകളുടെ ആരാധനാ അവകാശം നിരോധിക്കുകയാണ് ചെയ്യുന്നതെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
Post Your Comments