നെടുങ്കണ്ടം: ഉരുള്‍പൊട്ടി വന്നരുന്നത് കണ്ടതിനെ തുടര്‍ന്ന് വഴിയാത്രക്കാരന് ഹൃദായാഘാതംമൂലം മരിച്ചു. നെടുങ്കണ്ടം കൈലാസപുരി മാലിന്യപ്ലാന്റിന് സമീപം താമസിക്കുന്ന പെയിന്റിംഗ് തൊഴിലാളി മേഘല ജോണ്‍സണാണ് മരിച്ചത്. ജോലി കഴിഞ്ഞ് തിരികെ വീട്ടിലേയ്ക്ക് വരുന്ന വഴിമദ്ധ്യേ റോഡിലേക്ക് ഉരുള്‍പൊട്ടി വീണത്.
ഇന്നു ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് മഴ ആരംഭിച്ചത്. മൂന്നാര്‍, തൊടുപുഴ, അടിമാലി എന്നിവിടങ്ങളിലാണ് ഇടിയോടും മിന്നലോടും കൂടിയ മഴയുണ്ടായത്
കനത്ത മഴയില്‍ കേരള തമിഴ്നാട് അതിര്‍ത്തിയിലെ റോഡ് തകര്‍ന്നതോടെ കുമളിയില്‍ നിന്നു നേരിട്ട് തമിഴ്നാട്ടിലേക്കുള്ള ഗതാഗതം പൂര്‍ണമായി നിര്‍ത്തി വച്ചു. മൂന്നാറിലേക്കുള്ള പ്രധാന മാര്‍ഗമായ കൊച്ചിധനുഷ്കോടി ദേശീയപാതയില്‍ വാളറയ്ക്കു സമീപം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ റോഡിന്റെ സംരക്ഷണഭിത്തി തകര്‍ന്നുവീണു. നേര്യമംഗലത്തിനും അടിമാലിക്കും ഇടയില്‍ ഇനി ഒരുത്തരവ് ഉണ്ടാകുംവരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി ഇടുക്കി കലക്ടര്‍ കെ.ജീവന്‍ബാബു അറിയിച്ചു.
Post Your Comments