ന്യൂഡൽഹി: ദൃശ്യാതീത ലക്ഷ്യങ്ങളെ തകർക്കാൻ കഴിയുന്ന അസ്ത്ര മിസൈൽ ഇന്ത്യയുടെ പ്രതിരോധ രംഗത്തെ പുത്തൻ നാഴിക കല്ല്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അസ്ത്ര ഇരുപതോളം പരീക്ഷണങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ വ്യോമസേനയുടെ സ്വന്തമായത്. ആകാശത്ത് നിന്നും ആകാശത്തേക്ക് വിക്ഷേപിക്കാൻ കഴിയുന്നതാണ് അസ്ത്ര മിസൈൽ. ശബ്ദത്തിന്റെ നാലു മടങ്ങ് വേഗതയാണ് അസ്ത്രയ്ക്കുള്ളത്.
സൂപ്പർ സോണിക്ക് പോർ വിമാനങ്ങളെക്കാൾ കൂടുതലാണിത്. സമാന മിസൈലുകളെ അപേക്ഷിച്ച് ആധുനികവും എന്നാൽ അത്യന്തം വിനാശകരവുമാണ് അസ്ത്ര. ശബ്ദാതിവേഗത്തിലുള്ള എതിർ ആയുധങ്ങളെ ആകാശത്ത് വച്ച് തന്നെ തകർക്കാൻ അസ്ത്രയ്ക്ക് സാധിക്കും.ഫ്രഞ്ച് നിർമ്മിതമായ ബിവിറാം മിറ്റിയോറിനോട് കിടപിടിക്കുന്നതാണ് അസ്ത്ര. മൂന്നര മീറ്റർ നീളമുള്ള അസ്ത്ര ഏകദേശം 75 കിലോമീറ്റർ അകലെയുള്ള വിമാനങ്ങളെ വരെ നശിപ്പിക്കാൻ ശേഷിയുള്ളതാണ്.
സ്വകാര്യമേഖലയിലേതുള്‍പ്പെടെ 50 വ്യവസായ ശാലകളുടെ സഹകരണത്തോടെയാണ് അസ്ത്ര മിസൈല്‍ സംവിധാനം നിര്‍മിക്കുക. നൂറുകിലോമീറ്റര്‍ ശേഷിയുള്ള അസ്ത്ര മാര്‍ക്ക് -2 പണിപ്പുരയിലാണ്.
Post Your Comments