ന്യൂഡൽഹി: മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നാരോപിച്ച് അറസ്റ്റു ചെയ്ത മനുഷ്യാവകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ വീണ്ടും സുപ്രീംകോടതി നീട്ടി.പൂനെ പോലീസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവർത്തകരായ വരവര റാവു, അഡ്വ. സുധ ഭരദ്വാജ്, ഗൗതം നവലാഖ, അരുണ്‍ ഫെരേര, വെർണോൽ ഗോണ്‍സാൽവസ് എന്നിവരുടെ വീട്ടു തടങ്കലാണ് കോടതി നീട്ടിയത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ജസ്റ്റീസുമാരായ എ.എം ഖാൻവിൽക്കർ, ഡി.വൈ ചന്ദ്രചൂഡ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
അതേസമയം കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ വേണമെന്ന ആവശ്യവും കോടതി തള്ളി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസ് എ.എം ഖാൻ വിൽക്കർ എന്നിവരാണ് ആവശ്യം തള്ളിയത്. എന്നാല്‍ മഹാരാഷ്ട്ര പോലീസിന്റെ അന്വേഷണത്തെ കുറിച്ച് ഗുരുതര സംശയം ഉണ്ടെന്നും അന്വേഷണത്തിന് പ്രത്യേക സംഘം വേണമെന്ന വിധിയാണ് ചന്ദ്രചൂഢ് പുറപ്പെടുവിച്ചത്.
Post Your Comments