ഭാരതത്തിന്റെ സ്വാതന്ത്യത്തിനായി സ്വജീവിതം തന്നെ ഒരു സന്ദേശമാക്കിയ ഏവരും ഏറേ സ്നേഹത്തോടെ ബാപ്പു എന്ന് വിളിക്കുന്ന ഭാരതത്തിന്റെ രാഷ്ട്രപിതാവ് മഹാല്മഗാന്ധി ഒരു രാജ്യസ് നേഹി മാത്രമായിരുന്നില്ല തികഞ്ഞ ഒരു കായിക പ്രേമി കൂടെയായിരുന്നു. ഗാന്ധിയുടെ സ് പോര്ടിനോടുളള അതീവ താല്പര്യം വിളിച്ചോതുന്ന സത്യചിത്രങ്ങള് ചരിത്രത്തില്‍ ഇന്നും ഒളിമങ്ങാതെ രേഖപ്പെടുത്തുയിരിക്കുന്നു.
ഭക്ഷിണാഫ്രിക്കന്‍ വര്‍ണവിവേചനത്തിനെതിരെ ജനങ്ങളെ ബോധവന്മാരാക്കുന്നതിനായി ഗാന്ധി തന്റെ വീക്ഷണങ്ങളും ആശയങ്ങളും ഫുട്ബോള്‍ എന്ന കായിക വിനോദത്തിലൂടെ സമൂഹത്തിന് പകര്‍ന്ന് നല്‍കിയിരുന്നു. സാമൂഹ്യ സമത്വവും തുല്യ നീതിയും നേടിയെടുക്കുന്നതിനായി അഹിംസയുടെ പാത സ്വീകരിക്കണമെന്നുളള ഉത്തമ തെളിവുകളാണ് ഗാന്ധി ദക്ഷിണാഫിക്കയില്‍ മൂന്നിടങ്ങളിലായി രൂപം നല്കിയ ഫുട്ബോള്‍ ക്ലബുകളുടെ പേരുകള്‍ ചൂണ്ടിക്കാണിക്കുന്നത് .
ഡര്ബന്, ബ്രിറ്റോറിയ, ജോഗ ന്നസ്ബര്ഗ് എന്നിവടങ്ങളില്‍ ഗാന്ധി പടുത്തുയര്‍ത്തിയ ക്ലബുകള്‍ക്കെല്ലാം സഹനത്തിന്റെ ഭാഷയില്‍ ചെറുക്കുന്നവര്‍ എന്നര്‍ത്ഥം വരുന്ന പാസീവ് റെസിസ്റ്ററ്റേഴ്സ് സോസര്‍ ക്ലബ് എന്നാണ് നാമം നല്‍കിയത്. ഡര്‍ബനിലെ പഴയ കോടതി മ്യൂസിയത്തിന്റെ ചുവരുകളില്‍ അന്നത്തെ ഫുട്ബോള്‍ ടീമിനൊപ്പം ഗാന്ധി നില്ക്കുന്ന ചിത്രങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്.
1903 ല്‍ മഹാത്മജിയുടെ നേതൃത്വത്തില്‍ സൗത്ത് ആഫ്രിക്കന്‍ അസോസിയേഷന് ഓഫ് ഹിന്ദു ഫുട്ബോള്‍ എന്ന ക്ലബിന് രൂപം കൊടുത്തു. ഇത് പിന്നീട് ഫുട്ബോള്‍ കായിക മേഖലയില്‍ നാഷണല്‍ ഫെഡറേഷനകളും ലീഗുകളും രൂപപ്പെടുന്നതിന് വഴി തുറന്നു. അതോടെ അന്ന് ദക്ഷിണാഫ്രിക്കയില്‍ അവഗണിക്കപ്പെട്ട കറുത്ത വര്‍ഗ്ഗക്കാരായ വിഭാഗങ്ങള്‍ക്കും ഫുട്ബോള്‍ കളിക്കാനുളള സുവര്‍ണാവസരം കൈ കൊണ്ടു.
1914 ല്‍ ഗാന്ധി ദക്ഷിണാ ഫ്രിക്കയില്‍ നിന്ന് മടങ്ങിയെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റുളളവര്‍ ഏറ്റെടുത്തു .ബാപ്പുജി ഫുട്ബോള്‍ എന്ന കായിക വിനോദത്തിനായി പടുത്തുയര്‍ത്തിയ ക്ലബ് ഇന്നും സൗത്താഫ്രിക്കയിലെ ഡര്‍ബനില്‍ നമ്മുടെ മഹാത്മജിയുടെ കാല്പന്തുകളിയോടുളള അടങ്ങാത്ത അഭിനിവേശമായി നിലകൊളളുന്നു. ബാപ്പുജി ഫുട്ബോള്‍ എന്ന കലയില്‍ അഗ്രഗണ്യനായിരുന്നെന്ന് ഫിഫ വരെ തുറന്ന് സമ്മതിച്ചിട്ടുണ്ട്. സമൂഹത്തിലെ അസമത്വത്തിനും നീതികേടിനുമെതിരെ ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി ബാപ്പുജി ഫുട്ബോളിനെ ഒരു മാധ്യമമായി തെരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ ഫുട്ബോളിനോടുളള കടുത്ത താല്പര്യവും പ്രണയവുമാണ് അരക്കിട്ടുറപ്പിക്കുന്നത്.
Post Your Comments