Latest NewsInternational

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ കുറിച്ച് ഭാര്യയുടെ തുറന്നു പറച്ചിലില്‍ സൈബര്‍ ലോകം ഞെട്ടി

ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പത്‌നി ബുഷ്‌റ ഇമ്രാന്റെ തുറന്നു പറച്ചിലില്‍ സൈബര്‍ ലോകം ഞെട്ടിയിരിക്കുകയാണ്. വേറൊന്നുമല്ല തന്റെ ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞതാണ് ഇതിനു കാരണം.
തന്റെ ഭര്‍ത്താവിനെ പോലൊരു നേതാവിനെ പ്രധാനമന്ത്രിയായി ലഭിച്ചത് പാക്കിസ്ഥാന്റെ ഭാഗ്യമാണെന്ന് ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷ്‌റ ഇമ്രാന്‍. ഹം ടി വിക്കു നല്‍കിയ അഭിമുഖത്തിലാണ് ബുഷ്‌റ ഭര്‍ത്താവിനെ കുറിച്ചു ഇക്കാര്യം പറഞ്ഞത്. ഇമ്രാന്‍ ഖാന്‍ ഒരു രാഷ്ട്രീയക്കാരനല്ലെന്നും നേതാവാണെന്നും ബുഷ്‌റ കൂട്ടിച്ചേര്‍ത്തു.

ഒരു രാജ്യത്തിന്റെ ഭാഗധേയത്തില്‍ മാറ്റം വരുത്താന്‍ ഈശ്വരന്‍ തീരുമാനിച്ചാല്‍ അദ്ദേഹം അവര്‍ക്ക് രാഷ്ട്രീയക്കാരനെയല്ല പകരം നേതാവിനെയാണ് നല്‍കുകയെന്നും ബുഷ്‌റ പറഞ്ഞു. മുഹമ്മദലി ജിന്നയ്ക്കും തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനും ശേഷമുള്ള നൂറ്റാണ്ടിന്റെ നേതാവാണ് ഇമ്രാന്‍ ഖാനെന്നും ബുഷ്‌റ കൂട്ടിച്ചേര്‍ത്തു.

ഇമ്രാന്‍ ഖാനെ പോലൊരു നേതാവ് ഇതുവരെയുണ്ടായിട്ടില്ല, ഇനിയുണ്ടാവുകയുമില്ല. ഒരുപാട് പ്രാര്‍ത്ഥനകള്‍ക്കു ശേഷമാണ് പാക്കിസ്ഥാന് ഇമ്രാന്‍ ഖാനെ പോലൊരു പ്രധാനമന്ത്രി ലഭിച്ചതെന്നും ബുഷ്‌റ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഇമ്രാന്‍ ഖാന്റെ മൂന്നാമത്തെ ഭാര്യയാണ് ബുഷ്‌റ. അതേസമയം ഇമ്രാന്‍ ഖാന്റെ ഭാര്യയുടെ അഭിപ്രായം സൈബര്‍ ലോകത്തെ ട്രോളിംഗിന് ഇടയുന്നുണ്ട്. ഭര്‍ത്താവിനെ കുറിച്ചുള്ള പുകഴ്ത്തിപ്പറയല്‍ അല്‍പ്പം കൂടിപ്പോയില്ലേയാന്നാണ് സൈബര്‍ ലോകം അഭിപ്രായപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button