വാഷിംങ്ടണ്‍: വികസിത രാജ്യമായി മുന്നേറിക്കൊണ്ടിരിക്കുന്ന ചൈനക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത് . കഴിഞ്ഞവര്‍ഷം നടന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ചൈന ഇടപെട്ടുവെന്നാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
കഴിഞ്ഞ നവംബര്‍ ആറിന് അമേരിക്കയില്‍ നടന്ന അര്‍ധ വാര്‍ഷിക തെരഞ്ഞെടുപ്പിലാണ് ചൈന ആവശ്യമില്ലാതെ ഇടപെട്ടതെന്ന് യു.എന്‍ പൊതുസഭയില്‍ ട്രംപ് തുറന്നടിച്ചു . നവംബറില്‍ വരാന്‍ പോകുന്ന അര്‍ധവാര്‍ഷിക തെരഞ്ഞെടുപ്പിലും ചൈന ഇടപെടുമെന്നാണ് രഹസ്യ വിവരമെന്നും അദ്ദേഹം അറിയിച്ചു. വ്യാപാരമേഖലയില്‍ ചൈനയെ വെല്ലുവിളിച്ച ആദ്യ അമേരിക്കന്‍ പ്രസിഡന്റ് താനായതിനാല്‍ താന്‍ ജയിക്കുന്നതില്‍ ചൈനക്ക് നീരസം ഉണ്ടെന്നും അവര്‍ തനിക്കെതിരെ നീങ്ങിയെന്നും ഇനിയും നീങ്ങുമെന്നും ട്രംപ് യു.എന്‍. സഭയില്‍ ചൈനക്കെതിരെ ആരോപണമുയര്‍ത്തി പൊട്ടിത്തെറിച്ചു.
Post Your Comments