Latest NewsKerala

ബിഷപ്പിന് ജാമ്യം നൽകരുതെന്ന് കോടതിയോട് പോലീസ്

ഫ്രാങ്കോ മുളയ്ക്കലിനെതിരെ മറ്റ് രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുകയാണ്. ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെട്ടു. അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ മറ്റ് രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനും കേസുണ്ട്. പരാതിക്കാരിക്ക് സഭയില്‍ ഉയര്‍ന്ന പദവി ഉണ്ടായിരുന്നുവെന്ന് ബിഷപ്പിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഈ പദവിയില്‍നിന്ന് നീക്കിയതിന്‍റെ വൈരാഗ്യമാണ് പരാതിക്കാരിക്കെന്നും അഭിഭാഷകന്‍ കോടതിയെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button