റിതേഷ് അഗര്‍വാള്‍ എന്ന ദീര്‍ഘവീക്ഷണമുള്ള ചെറുപ്പക്കാരന്‍.. 19 വയസില്‍ തുടങ്ങിയ തന്റെ പ്രയാണം ഇന്നെത്തി നില്‍ക്കുന്നത് 2600 കോടിയുടെ ആസ്തിയുമായി. ഹോട്ടലുകളെ ഒരേ നിരയില്‍ അണിനിരത്തിയ ഓയോ എന്ന ആശയം അവതരിപ്പിച്ച് വിജയക്കൊടി പാറിച്ച് യുവാക്കളുടെ അഭിമാനമായി മാറിയവന്‍.
ഇന്ന് 24-ാം വയസിന്റെ പടി ചവിട്ടി നില്‍ക്കുന്‌പോള്‍ വിജയത്തിന്റെ കഥകളേ ഈ യുവ സംരംഭകന് പറയുവാന്‍ ഉളളൂ. അതിസന്പന്നരെ കണ്ടെത്താന്‍ ബാര്‍ക്ലയ്‌സ് ഹുറൂണ്‍ നടത്തിയ സര്‍വ്വേയില്‍ തിളങ്ങുന്ന ഒരു നക്ഷത്രമാണ് റിതേഷ് അഗര്‍വാള്‍. ചൊവ്വാഴ്ചയായിരുന്നു റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയത്. 2013 ലാണ് ഓയോ ക്ക് റിതേഷ് രൂപം നല്‍കിയത്.
Post Your Comments