KeralaLatest News

പീഡനാരോപണം ; സി.പി.എം പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

കല്‍പ്പറ്റ: പീഡനാരോപണം നേരിട്ടതിനെത്തുടർന്ന് സി.പി.എം പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു. സുൽത്താൻ ബത്തേരി നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍.കറപ്പനാണ് രാജിവെച്ചത്. ഇന്നലെയാണ് വീട്ടമ്മയായ യുവതി പീഡന പരാതി അമ്പലവയല്‍ പോലീസിന് സമർപ്പിച്ചത്. വീട് നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയും ആരുമില്ലാത്ത സമയം വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് യുവതി പരാതിയിൽ പറയുന്നത്.

യുവതി പഞ്ചായത്തില്‍ വീടിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇവരുടെ സ്ഥലം വയല്‍ ആയതിനാല്‍ കലക്ടറുടെ അനുമതി വേണമെന്നും ഇത് തരപ്പെടുത്തി നല്‍കാമെന്നും യുവതിയെ പ്രസിഡന്റ് അറിയിച്ചിരുന്നത്രേ. വീട് നല്‍കിയാല്‍ ചെലവ് ചെയ്യണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു. പണമാണ് വേണ്ടതെങ്കില്‍ ഭര്‍ത്താവ് വന്നിട്ട് പറയാമെന്ന് യുവതി പറഞ്ഞു. എന്നാല്‍ തനിക്ക് പണമല്ല വേണ്ടതെന്ന് പറഞ്ഞ് യുവതിയെ കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ അടുക്കളയുടെ വാതിലിലൂടെ ഇയാൾ രക്ഷപെടുകയായിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫും ബി.ജെ.പിയും ഇന്ന് രാവിലെ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് കറപ്പനോട് പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button