Food & Cookery

കുട്ടികള്‍ക്ക് നല്‍കാം നാവില്‍ രുചിയൂറും മട്ടന്‍ കുറുമ

കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് മട്ടന്‍. മട്ടന്‍ കറിയും മട്ടന്‍ ഫ്രൈയും ഒക്കെ നമ്മള്‍ വീട്ടില്‍ തയാറാക്കാറുമുണ്ട്. എന്നാല്‍ പൊതുവേ ആരും ട്രൈ ചെയ്തിട്ടില്ലാത്ത ഒന്നായിരിക്കും മട്ടന്‍ കുറുമ. കുറഞ്ഞ സമയത്തിനുള്ളില്‍ വീട്ടില്‍ തയാറാക്കാവുന്ന ഒന്നാണ് ഇത്. മട്ടന്‍ കുറുമ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

മട്ടന്‍ – ഒരു കിലോ (ചെറുതായ് നുറുങ്ങുക)
സവാള – 2 എണ്ണം
പച്ചമുളക് – 6 എണ്ണം
വെള്ളുള്ളി – 5 അല്ലി
ഇഞ്ചി – ഒരു കഷണം
തക്കാളി – ഒരു എണ്ണം
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
കുരുമുളക് പൊടി – അര ടീസ്പൂണ്‍
ഗരം മസാലപ്പൊടി – അര ടീസ്പൂണ്‍
കോക്കനട്ട് മില്‍ക്ക് പൌഡര്‍ – ഒരു കപ്പ് കുറുക്കിയത്
(തേങ്ങാപ്പാല്‍ ഉണ്ടേല്‍ അത് മതി)
കറിവേപ്പില – ഒരു അല്ലി
മല്ലിച്ചെപ്പ് – ആവിശ്യത്തിനു

തയ്യാറാക്കുന്ന വിധം

മട്ടന്‍ നന്നായ് കഴുകി ഒരു പാത്രത്തില്‍ നല്ല വെള്ളത്തില്‍ ഇട്ട് വയ്ക്കുക. പാത്രത്തില്‍ എണ്ണയൊഴിച്ച് അതില്‍ പട്ടയും ഏലക്കയും ഇട്ട് ഒന്ന് ചൂടാക്കുക, അതിലേക്ക് സവാള അരിഞ്ഞത് ഇട്ട് വഴറ്റണം, ഒന്ന് റോസ്റ്റ് ആവുമ്പോല്‍ അതിലേക്ക് തക്കാളി ഇട്ട് സോര്‍ട്ട് ചെയ്യുക. പച്ചമുളകും, ഇഞ്ചിയും, വെള്ളുള്ളിയും ഒന്ന് ചെറുതായ് ഗ്രൈന്റ് ചെയ്ത് ഈ സോര്‍ട്ട് ചെയ്ത ഐറ്റത്തിലേക്ക് ഇടുക.. ഇത് ബ്രൌണ്‍ കളര്‍ ആകും വരെ സോര്‍ട്ട് ചെയ്യുക.. അതിലേക്ക് മഞ്ഞള്‍പ്പൊടി, ഗരം മസാലപ്പൊടി, കുരുമുളക് പൊടി ചേര്‍ത്ത് ഇളക്കുക..

ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞ് അതിലേക്ക് വെള്ളത്തില്‍ നിന്ന് കൈകൊണ്ട് കോരി മട്ടന്‍ ഇടുക… (പച്ചമുളക് ഒകെക് ഗ്രൈന്റ് ചെയ്ത ജാര്‍ ലേശം തൈരു ഒഴിച്ച് ഒന്ന് അടിച്ച്, ആ തൈരു ഇതില്‍ ചേര്‍ക്കുന്നത് നല്ലതാണു) എന്നിട്ട് നന്നായ് ഇളക്കി നന്നായ് മൂടി വയ്ക്കുക.. ചെറുതീയില്‍ ഒരു 20 മിനിറ്റ് വേവിക്കുക.. ഇടക്ക് ഉപ്പ് ചേര്‍ത്ത് കൊടുക്കണം..,

വേവ് ആകുമ്പോള്‍ അതിലേക്ക് കോക്കനട്ട് മില്‍ക്ക് പൌഡര്‍ മിക്‌സ് ചെയ്ത വെള്ളം ചേര്‍ക്കുക.. ചെറുതീയില്‍ ഒരു പത്ത് മിനിറ്റ് വേവിക്കുക. ലാസ്റ്റ് മല്ലിച്ചെപ്പും കറിവേപ്പിലയും അതിനു മുകളിലേക്ക് ചെറുതായ് നുറുങ്ങി ഇട്ട് കൊടുക്കുക.. കസ്തൂരി മേത്തി കിട്ടുമെങ്കില്‍ അതും ചെറുതായ് വിതറി അടച്ച് വക്കുക…വിളമ്പാന്‍ ടൈം മൂടി തുറന്ന് അരഗ്ലാസ്സ് വെള്ളത്തില്‍ മില്‍ക്ക് പൌഡര്‍ കലക്കി മുകളിലൊഴിച്ച് ഒന്ന് ചൂടാക്കി എടുക്കുന്നത് ഉത്തമം

shortlink

Related Articles

Post Your Comments

Related Articles


Back to top button