Latest NewsInternational

പതിറ്റാണ്ടുകള്‍ നീണ്ട ചോദ്യത്തിന് ഉത്തരമായി; പക്ഷിഭീമന്‍ പട്ടം 1000 വര്‍ഷം മുന്‍പ് വംശനാശം വന്ന ഈ പക്ഷിക്ക്

1000 വര്‍ഷങ്ങള്‍ക്ക് മുമ്പ് വംശനാശം വന്ന ഈ ആനപ്പക്ഷികള്‍ പൂര്‍ണ്ണമായും സസ്യാഹാരികളാണ്

ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ പക്ഷി ഏതെന്ന പതിറ്റാണ്ടുകള്‍ നീണ്ട ചോദ്യത്തിനുള്ള ഉത്തരമാണ് വൊറോംബ് ടൈറ്റന്‍ എന്നത്. മഡകാസ്‌ക്കറിലെ വനാന്തരങ്ങളില്‍ വിഹരിച്ചിരുന്ന ഈ ഭീമന് പത്തടിപ്പൊക്കവും 860 കിലോ ഭാരവുമുണ്ട്. കനത്തകാലുകളും കൂര്‍ത്ത നഖങ്ങളുമുള്ള വൊറോംബ് ടൈറ്റന്‍ മഡകാസ്‌കറിലെ നാലിനം ആനപ്പക്ഷികളിലൊന്നാണ്. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പ് വംശനാശം വന്ന ഈ ആനപ്പക്ഷികള്‍ പൂര്‍ണ്ണമായും സസ്യാഹാരികളാണ്. മനുഷ്യവേട്ടതന്നെയാകാം ഇവയുടെയും നാശത്തിന് കാരണമെന്ന് കരുതുന്നു. സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടനിലെ ഗവേഷകര്‍ നടത്തിയ വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങളില്‍ നിന്നുമാണ് ഭീമന്‍പക്ഷി വൊറോംബ് ടൈറ്റനാണെന്ന നിഗമനത്തില്‍ എത്തിയത്.

shortlink

Post Your Comments


Back to top button