Latest NewsHealth & Fitness

ചായകുടി അമിതമായാൽ ശരീരത്തിന് ദോഷമാകുന്നതെങ്ങനെ ?

രാവിലെ എഴുന്നേറ്റയുടൻ പാൽചായ കുടിക്കുന്നവരാണ് ഭൂരിഭാഗം പേരും. ശരീരത്തിന് ഉന്മേഷവും ആരോഗ്യവും പകരാന്‍ ഈ ശീലത്തിന് സാധിക്കുമെന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. എന്നാല്‍ ചായകുടി അമിതമായാല്‍ ആരോഗ്യത്തിന് ദോഷമാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നത്.

ഏത് പാനീയമാണെങ്കിലും ഭക്ഷണമാണെങ്കിലും അമിതമായാല്‍ അതിനനുസരിച്ചുള്ള ദോഷഫലങ്ങളുമുണ്ടായിരിക്കും. ചായ, അത് ഗ്രീന്‍ ടീ ആണെങ്കില്‍ കൂടിയും കൂടുതലായാല്‍ ശരീരത്തില്‍ നിര്‍ജലീകരണത്തിന് (Dehydration) കാരണമാകുമെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നത്. ശരീരകോശങ്ങളില്‍ നിന്ന് ചായ ജലത്തെ പുറന്തള്ളുന്നു. ഇതുവഴിയാണ് നിര്‍ജലീകരണം സംഭവിക്കുന്നത്. ശരീരത്തിന് നഷ്ടമായ ജലം വീണ്ടെടുക്കാന്‍ പിന്നീട് നമുക്ക് ഭക്ഷണത്തെ ആശ്രയിക്കേണ്ടി വരുന്നു. ഒരുപക്ഷേ ശരീരം നമ്മളറിയാതെ തന്നെ അധിക ഭക്ഷണം ആവശ്യപ്പെടുന്ന സാഹചര്യവുമുണ്ടാകുന്നു. ഇത് ഒരു രീതിയില്‍ വയറ് ചാടാന്‍ കാരണമാകും.

ചായയിലടങ്ങിയിരിക്കുന്ന ടാന്നിന്‍ എന്ന ആന്റി ഓക്‌സിഡന്റിന് ധാരാളം ഗുണങ്ങളുണ്ട്. എന്നാല്‍ ഇവ വയറ്റില്‍ അസിഡിറ്റിയും ഗ്യാസുമുണ്ടാക്കാന്‍ കാരണമാകുന്നു. അതുകൊണ്ടുതന്നെ അമിതമായി ചായ കുടിക്കുന്നവരില്‍ ഗ്യാസ് മൂലമുള്ള ബുദ്ധിമുട്ടുകള്‍ കൂടുതലായി കാണാനുള്ള സാധ്യതയുണ്ട്. അളവിലധികം ഗ്യാസ് വന്ന് നിറയുന്നതും വയറ് വീർക്കാനും കാരണമാകുന്നു.

പലപ്പോഴും ചായയല്ല, ചായയ്ക്കകത്തെ പാലാണ് വില്ലനാകുന്നത് . ചിലര്‍ക്ക് പാലോ പാലുത്പന്നങ്ങളോ കഴിച്ചാല്‍ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും. ഇത്തരക്കാര്‍ ഇവ കൂടുതല്‍ കഴിക്കുന്നത് സ്വാഭാവികമായും വയറിന് ബുദ്ധിമുട്ടുകളുണ്ടാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button