തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്യുന്നതായി ലോകായുക്തയ്ക്ക് പരാതി. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എതിര്‍കക്ഷികളാക്കി മുന്‍ കേരള സര്‍വകലാശാല സിന്‍ഡികേറ്റ് അംഗം ആര്‍ എസ് ശശികുമാറാണ് പരാതി നൽകിയത്. ലോകായുക്ത നിയമം അനുസരിച്ച് ഒരു പരാതി ഫയല്‍ ചെയ്താല്‍ ആദ്യം പ്രാഥമിക അന്വേഷണമാണ് നടത്തേണ്ടത്. കേസില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ പരാതി ഫയലില്‍ സ്വീകരിച്ച് അന്വേഷണം പ്രഖ്യാപിക്കും.
ഭാഗമായി ദുരിതാശ്വാസ നിധിയില്‍ നിന്നും തുക അനുവദിക്കുന്നത് സംബന്ധിച്ച് നിലവിലുള്ള എല്ലാ ഉത്തരവുകളും , സ്‌കീമുകളും ഹാജരാക്കുവാന്‍ ചീഫ് സെക്രട്ടറിക്ക് സമന്‍സ് അയക്കുവാന്‍ ലോകായുക്ത ജസ്റ്റിസ് പയസ് സി കുര്യാക്കോസ് ഉപലോകായുക്ത ജസ്റ്റിസ് എ.കെ ബഷീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു
Post Your Comments