രാജ്യത്തിനുവേണ്ടി നിരവധി പേര് വീരമൃത്യു വരിച്ചു. ഇന്നും രാജ്യത്തിന്റെ സംരക്ഷണത്തിനായി അതിര്‍ത്തിയില്‍ ജവാന്മാര് ജീവനും ജീവിതവും ബലികഴിച്ച് പോരാടുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരസേനാനികളുടെ പേരുകളോര്ത്തെടുക്കുമ്പോള് ഏതൊരു ഇന്ത്യക്കാരന്റെയും നാവില്‍ ആദ്യം വന്നെത്തുന്ന പേരുകളില്‍ ഭഗത് സിങ് ഇന്ത്യയിലെ ആദ്യത്തെ മാര്‍ക്സിസ്റ്റുകളിലൊരാളായും ചിലര്‍ ഭഗത് സിങിനെ വിശേഷിപ്പിക്കുന്നുണ്ട്. ദേശസ്നേഹത്തിനും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊണ്ട ഒരു കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്.
ഗ്രാമത്തിലെ സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞശേഷം ഭഗത് വിപ്ലവകാരിയായ ലാലാ ലജ്പത്റായ് സ്ഥാപിച്ച നാഷണല്‍ കോളെജില്‍ ചേര്‍ന്നു. യൗവ്വനത്തില്‍ ഭഗത് സാഹിത്യത്തില്‍ അതീവ തല്പരനായിരുന്നു. പതിമൂന്നാമത്തെ വയസ്സില്‍ത്തന്നെ മഹാത്മാഗാന്ധി രൂപം നല്കിയ നിസ്സഹകരണപ്രസ്ഥാനത്തില്‍ ചേര്‍ന്ന ഭഗത് പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായി മാറി. 1931 മാര്‍ച്ച് 23 ന് ബ്രിട്ടീഷ് ഗവണ്മെന്റ് ഭഗത് സിങിനെ തൂക്കിലേറ്റുമ്പോള്‍ അദ്ദേഹത്തിന് 23 വയസ്സ് മാത്രമായിരുന്നു പ്രായം. ഭഗത് സിങിനൊപ്പം തൂക്കിലേറ്റിയത് അദ്ദേഹത്തോളമോ അതിലേറയോ വീരം മനസില്‍ സൂക്ഷിച്ച സുഗ്ദേവിനേയും രാജ് ഗുരുവിനേയും കൂടെയാണ്.
ജയിലിലും തുടര്‍ന്നു ആ വിപ്ലവ നായകന്റെ പോരാട്ടങ്ങള്‍. ജയിലിലും തുല്യ നീതിക്കുതന്നെയായിരുന്നു പോരാട്ടം. എല്ലാ തടവുകാര്‍ക്കും ഒരേ പരിഗണന ആവശ്യപ്പെട്ട് അദ്ദേഹം 63 ദിവസത്തെ നിരാഹാരസമരം നടത്തി. ഭഗത് സിംഗ് തെളിച്ച അഗ്നിനാളം ഇന്നും കെട്ടിട്ടില്ല. പുതിയ വിപ്ലവ ശബ്ദങ്ങള്‍ക്ക് ഭഗത് സിംഗ് എന്ന ചുവടെഴുത്തു കൂടിയെത്തുന്നത് അത് കൊണ്ടാണ്. എല്ലാ എതിര് ശബ്ദങ്ങളെയും നവീകരണ പോരാട്ടങ്ങളെയും ഭഗത് സിംഗിന്റെ പേരുകൂട്ടി തന്നെയേ ഓരോ ഭാരതീയനും വരും നാളുകളിലും വായിക്കൂ.
Post Your Comments