Latest NewsIndia

സ്കൂൾ പ്ലാസ്റ്ററിംങ് ഇളകി വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം

ബീഹാറിലെ പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിലാണ് അപകടം

ബീഹാർ: സ്കൂൾ പ്ലാസ്റ്റിംങ് ഇളകി വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം.. ആറ് പേർക്ക് പരിക്കേറ്റു. ബീഹാറിലെ പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിലായിരുന്നു സംഭവം നടന്നത്.

ഇവിടെ മുപ്പതോളം കുട്ടികളാണ് പഠിക്കുന്നത്, മുറിയിലെ വാർത്തിരുന്ന മേൽത്തട്ടിൽ നിന്നുമാണ് പ്ലാസ്റ്റിംങ് ഇളകി വീണത്. അപകടത്തിൽ ആറ് കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്.

ഈ സംഭവം സ്‌കൂൾ മാനേജ്‌മെന്റ് മറച്ചുവെക്കാൻ ശ്രമിച്ചതായി ആക്ഷേപമുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Post Your Comments


Back to top button