തിരുവനന്തപുരം: ആരോഗ്യമന്തി തന്‍റെ ഔദ്ധ്യേഗിക ഫെയ് സ് ബുക്കിലൂടെയാണ് ദേശീയ ആരോഗ്യസുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ച് കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം അളക്കുന്പോള്‍ ഭൂരിപക്ഷം കുടുംബങ്ങളും ആയുഷ് പദ്ധതിയില്‍ ചേരുന്നതിന് അയോഗ്യരായി തീരുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശെെലജ ടീച്ചര്‍ തന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ഈ പദ്ധതിയില്‍ ചേരുന്ന പക്ഷം നിലവില്‍ ലഭിച്ചുവരുന്ന ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രയോജനം നഷ്ടമാകും. സാമൂഹിക, സാമ്ബത്തിക, ജാതി സെന്‍സസിന്റെ അടിസ്ഥാനത്തില്‍ തീരേ പാവപ്പെട്ടവര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പദ്ധതിയുടെ ആശങ്ക ദൂരീകരിക്കുന്നതിനായി . കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും മന്ത്രി അറിയിച്ചു.
മന്ത്രിയുടെ വിശദമായ ഫെയ്സ് ബുക്ക് കുറിപ്പിലേക്ക്
https://www.facebook.com/kkshailaja/photos/a.1158510137570299/1917589208329051/?type=3&theater
Post Your Comments