Food & Cookery

ബ്രേക്ക്ഫാസ്റ്റിന് തയാറാക്കാം ചെറുപയര്‍ ദോശ

ചെറുപയര്‍ ദോശ അധികം പരിശ്രമമില്ലാതെ വീട്ടില്‍ വളരെ പെട്ടന്ന് ഉണ്ടാക്കാന്‍ കഴിയും.

രാവിലെ കുട്ടികള്‍ക്ക് കൊടുക്കാന്‍ പറ്റിയ ഒരു നല്ല വിഭവമാണ് ചെറുപയര്‍ ദോശ. മല്ലിയില, ഉള്ളി, അരിപ്പൊടി എന്നിവയാണ് ചെറുപര്‍ദോശയ്ക്ക് സ്വാദ് നല്‍കുന്ന മറ്റ് ചേരുവകള്‍. ഈ ദോശ ഉണ്ടാക്കുന്നതിനും ഉണ്ട് ഒരു പരമ്പരാഗത ശൈലി. ചെറുപയര്‍ ദോശ അധികം പരിശ്രമമില്ലാതെ വീട്ടില്‍ വളരെ പെട്ടന്ന് ഉണ്ടാക്കാന്‍ കഴിയും.

ചേരുവകള്‍:

ചെറുപയര്‍ പരിപ്പ് – 2 ഗ്ലാസ്
ചുവന്നുള്ളി – 4 എണ്ണം
പച്ചമുളക് ചെറുതായി അരിഞ്ഞത് – 1 വലുത്
ഇഞ്ചി ചെറുതായി അരിഞ്ഞത്- അര ഇഞ്ചു കഷ്ണം
കായം – അര ടീസ്പൂണ്‍ (ആവശ്യമെങ്കില്‍ മാത്രം)
ഉപ്പ് – പാകത്തിന്
മല്ലിയില ചെറുതായി അരിഞ്ഞത് – 1/4 കപ്പ്
സവാള ചെറുതായി അരിഞ്ഞത് – ഒരു വലുത്
നല്ലെണ്ണ – പാകത്തിന്

ചെറുപയര്‍ ദോശ തയ്യാറാക്കാം

ഒരു പാത്രത്തില്‍ ചെറുപയര്‍ എടുക്കുക.രണ്ട് കപ്പ് വെള്ളം ഒഴിക്കുക.അടപ്പു കൊണ്ട് അടച്ച് ഒരു രാത്രി കുതിര്‍ത്ത് വയ്ക്കുക(മൂന്നു നാല് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഇടുക).പിന്നീട് വെള്ളം വാര്‍ന്നു കളയുക.വെള്ളം ഊറ്റികളഞ്ഞ് ചെറുപയര്‍ മാറ്റി വയ്ക്കുക. ഒരു ഉള്ളി എടുക്കുക. മുകള്‍ വശവും താഴ്വശവും മുറിക്കുക.തൊലി കളയുക. രണ്ടായി മുറിക്കുക . വീണ്ടും മുറിച്ച് ഇടത്തരം കഷ്ണങ്ങളാക്കുക.മിക്‌സിയുടെ ജാര്‍ എടുത്ത് അതില്‍ ഇതിലേക്ക് സവാള, മല്ലിയില, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.കുതിര്‍ത്ത ചെറുപയര്‍ ഇട്ട് മുക്കാല്‍ കപ്പ് വെള്ളം ഒഴിക്കുക.

നന്നായി അരയ്ക്കുക.അരച്ച് മാവ് ഒരു പാത്രത്തിലേക്ക് മാറ്റുക.ഇതില്‍ അരിപ്പൊടിയും ആവശ്യമെങ്കില്‍ ഉപ്പും ചേര്‍ക്കുക. നന്നായി ഇളക്കുക.അര കപ്പ് വെള്ളം കൂടി ഒഴിച്ച് നന്നായി ഇളക്കി മാവിന്റെ കൊഴുപ്പ് പാകത്തിനാക്കുക. മാവ് മാറ്റി വയ്ക്കുക. ഒരു തവ എടുത്ത് ചൂടാക്കുക. രണ്ട് ടേബിള്‍ സ്പൂണ്‍ എണ്ണ തവയില്‍ ഒഴിക്കുക, ഒരു ഉള്ളിയുടെ പകുതി കൊണ്ട് എണ്ണ തവയില്‍ പുരട്ടുക. സ്റ്റൗവില്‍ നിന്നും തവ എടുത്ത് മാവ് ഒഴിക്കുക, വട്ടത്തില്‍ പരത്തുക. ദോശയില്‍ അല്‍പം എണ്ണ പുരട്ടുക.അധികമുള്ള മാവ് മാറ്റുക.ഒരു മിനുട്ട് നേരം ദോശ പാകമാകാന്‍ കാത്തിരിക്കുക. ദോശ തിരിച്ചിട്ട് അര മിനുട്ട് വേവിക്കുക.പാനില്‍ നിന്നും ചൂട് ദോശ എടുക്കുക. ചട്‌നിക്കൊപ്പം വിളമ്പുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button