Latest NewsIndia

ഗര്‍ഭിണിയെ കൈകളിലെടുത്ത് ആശുപത്രിയിലേക്കോടിയ പൊലീസുകാരന്‍ മാതൃകയായി

ന്യൂഡല്‍ഹി: ആംബുലന്‍സ് ലഭിക്കാതെ മരണത്തെ മുഖാമുഖം കണ്ട രണ്ട് ജീവനുകളെ സ്വന്തം കൈകളിലേന്തിയ പൊലീസുകാരന്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ മതുര പ്രദേശത്തെ ഗര്‍ഭിണിയായ ഒരു സ്ത്രീയെ കൈകളില്‍ താങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ച സോനു രജൗരയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

സംഭവം ഇങ്ങനെ: ഭാവന പ്രസവ് എന്ന യുവതിക്ക് പ്രസവ വേദന തുടങ്ങിയതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് ഇക്കാര്യം പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. സ്ഥലത്തെത്തിയ സ്റ്റേഷന്‍ ഓഫീസര്‍ സോനു രജൗരും ആംബുലന്‍സിനായി വിളിച്ചെങ്കിലും ഉടന്‍ ലഭിക്കില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന റിക്ഷയില്‍ താങ്ങിയെടുത്ത് ഇരുത്തി ജില്ലാ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിയപ്പോള്‍ അടുത്ത പ്രശ്നം, സ്ട്രച്ചറുകളില്ല. മറ്റ് മാര്‍ഗങ്ങളൊന്നും കാണാത്തതിനാല്‍ സോനു തന്നെ ഭാവനയെ കൈകളിലെടുത്ത് ആശുപത്രിക്കുള്ളില്‍ എത്തിച്ചു. ഉടന്‍ തന്നെ ഡോക്ര്‍മാര്‍ ഭാവനയെ പ്രസവ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. എല്ലാവര്‍ക്കും സന്തോഷം നല്‍കിക്കൊണ്ട് അല്‍പ്പസമയത്തിനുള്ളില്‍ ഭാവന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button