KeralaLatest News

കൃഷിവകുപ്പും നാളികേരവികസന ബോര്‍ഡും കര്‍ഷകര്‍ക്ക് ധനസഹായവും വിവിധ പദ്ധതികളും നടപ്പാക്കുന്നു

തിരുവനന്തപുരം: കേരളത്തിലെ നാളികേര കര്‍ഷക്ക് പ്രയോജനപ്രദമായ വിവിധ പദ്ധതികള്‍ കൃഷിവകുപ്പും നാളികേര വികസന ബോര്‍ഡും ചേര്‍ന്ന് ഒരുക്കുന്നു. കര്‍ഷകര്‍ക്ക് ഇതുമായി ബന്ധപ്പെട്ടുള്ള ആവശ്യമായ കാര്യങ്ങള്‍ക്ക് സബ് സിഡിയും വിവിധ കൃഷി പരമായ ആവശ്യങ്ങള്‍ക്ക് ധനസഹായവും ലഭിക്കും. കൃഷിവകുപ്പ് അസി.ഡയറക്ടര്‍ സി.എസ് അനിത ഇതുമായി ബന്ധപ്പെട്ട് എഴുതിയ കുറിപ്പില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭ്യമായത്. കേരഗ്രാമം എന്ന പേരിലാണ് കൃഷിവകുപ്പ് തെങ്ങിന്‍ തോപ്പുകളുടെ പരിപാലനം ലക്ഷ്യമിട്ട് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

കുളളന്‍ തെങ്ങുകളുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് വിവിധ സഹായവും സബ് സിഡിയും നല്‍കാന്‍ പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി കൃഷി ഭവനുമായി ബന് ധപ്പെടേണ്ടതാണ്.

നാളികേര നേഴ്സറി ഒരുക്കുന്നതിനായും വിവിധ സബ്സിഡികളും സഹായവും നാളികേര വികസനബോർഡ് നല്‍കുന്നതായിരിക്കും കൂടുതല്‍ വിവരങ്ങള്‍ക്ക് – ഫോണ്‍: 0484–2377266, 67. നാളികേര വികസന ബോർഡ്, കേന്ദ്ര, സംസ്ഥാന സർക്കാരുകളും അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനിയുമായി ചേർന്നു നടപ്പാക്കുന്ന നാളികേര വിള ഇന്‍ഷുറന്‍സ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ദയവായി ഈ നന്പരില്‍ ബന്ധപ്പെടണം ഫോണ്‍ 0471–2334989.

തൃശൂര്‍ രാമവര്‍മപുരം മില്‍മ പരിശീലനകേന്ദ്രത്തില്‍ പോത്തുവളര്‍ത്തല്‍ പരിശീലനം ഈ മാസം 11 മുതല്‍ 14വരെ നടക്കും. മുന്‍കൂട്ടി പേരു നല്‍കണം വിവരങ്ങള്‍ക്ക്. ഫോണ്‍: 0487 2695869 .

shortlink

Related Articles

Post Your Comments

Related Articles


Back to top button