KeralaLatest News

കെഎസ്‌ആര്‍ടിസി അനിശ്ചിതകാല സമരം സ്റ്റേ ചെയ്‌ത്‌ ഹൈക്കോടതി

തൊഴിലാളികള്‍ നടത്തിയ സത്യാഗ്രഹസമരം അവസാനിപ്പിക്കാനുള്ള

കൊച്ചി: കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല സമരം ഹൈക്കോടതി സ്റ്റേ ചെയ്തു. ഒക്ടോബര്‍ രണ്ടു മുതലാണ് കെഎസ്‌ആര്‍ടിസി ജീവനക്കാ അനിശ്ചിതകാല സമരം നടത്താനിരുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഇടക്കാല ഉത്തരവിലൂടെയാണ് സ്റ്റേ നല്‍കിയത്. അവശ്യ സര്‍വ്വീസ് എന്നതും മതിയായ നടപടിക്രമം പാലിച്ചില്ല എന്നതും പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. മാനേജ്മെന്‍റിന്‍റെ തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് ജീവനക്കാരുടെ സമരം.

ഡ്യൂട്ടി പരിഷ്കരണം പിൻവലിക്കുക, ശമ്പള പരിഷ്ക്കരണം നടപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സംയുക്ത തൊഴിലാളി യൂണിയൻ പണിമുടക്കിന് ആഹ്വാനം ചെയ്തത്. നേരത്തെ തൊഴിലാളികള്‍ നടത്തിയ സത്യാഗ്രഹസമരം അവസാനിപ്പിക്കാനുള്ള ഗതാഗത മന്ത്രിയുടെ ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button