Latest NewsIndia

പട്‌നയിലെ ആശുപത്രിയിൽ തലച്ചോറിൽ ശസ്ത്രക്രിയക്കിടെ രോഗിയുമായി സംസാരിച്ചു, നടത്തിയത് ഇത്തരത്തിലുള്ള ബീഹാറിലെ ആദ്യ ശസ്ത്രക്രിയ

ഇത്തരത്തിലുള്ള ബീഹാറിലെ ആദ്യ ശസ്ത്രക്രിയയാണിത്

ബീഹാറിൽ ഡോക്ടർമാർ രോ​ഗിയോട് ശസ്ത്രക്രിയക്കിടെ സംസാരിച്ചു, ഇരുപത്തിയൊന്നുകാരനായ യുവാവിന്റെ തലയി്‍ നടത്തയ ശസ്ത്രക്രിയക്കിടെയാണ് ആൾ സർജന്മാരുമായി യാണിത് സംസാരിച്ചത്. തലയില്‍ കാന്‍സര്‍ ബാധിച്ച യുവാവിന് ലോക്കൽ അനസ്‌തേഷ്യ നല്‍കി ശസ്ത്രക്രിയക്ക് വിധേയനാക്കുകയും തുടര്‍ന്ന് രോഗിയുമായി സംസാരിക്കുകയുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ബീഹാറില്‍ ഇത്തരത്തിലുള്ള ആദ്യത്തെ ശസ്ത്രക്രിയയാണിത്.

ഒാപ്പറേഷൻ ഏകദേശം നാല് മണിക്കൂറോളം നീണ്ടുനിന്നു. രോഹിത് കുമാര്‍ എന്ന യുവാവിനെയാണ് കാന്‍സര്‍ മുഴ നീക്കുന്ന ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ശസ്ത്രക്രിയ നടക്കുന്ന സമയത്ത് രോഗിക്ക് ലോക്കൽ അനസ്‌തേഷ്യ മാത്രം നല്‍കി . ഈ രീതിയിലുള്ള ശസ്ത്രക്രിയക്ക് വളരെ ഉയര്‍ന്ന തോതിലുള്ള വൈദഗ്ധ്യവും സാങ്കേതിക പരിചയവും ആവശ്യമാണെങ്കിലും രോഗികളെ സംബന്ധിച്ചിടത്തോളം ഇത് വളരെ സുരക്ഷിതമാണ്, ഡോ. സിദ്ദിഖി പറഞ്ഞു.

ഇൗ ഒാപ്പറേഷനിടയ്ക്കായി മരവിപ്പുണ്ടോ എന്നും വലതുകാൽ അനക്കാനാവുന്നുണ്ടോയെന്നും ചോദിച്ചുമനസ്സിലാക്കി. അതായതു ആഭാഗങ്ങളെ ട്യൂമർ ബാധിച്ചോ എന്ന് മനസ്സിലാക്കി ചികിൽസിക്കാൻ കഴിഞ്ഞു. ഡോ. സിദ്ദിഖി പറഞ്ഞു

shortlink

Post Your Comments


Back to top button