മലയാളി നാവികന് അഭിലാഷ് ടോമിയെ ആംസ്റ്റര്‍ഡാമില്‍ വിദഗ്ധ ചികിത്സയ്ക്ക് വിധേയമാക്കും. ഐ.എന്‍.എസ് സത്പുര എത്തുന്നത് വരെ ആംസ്റ്റര്‍ഡാമില്‍ ആയിരിക്കും ചികിത്സ. ഫ്രഞ്ച് മത്സ്യബന്ധന നിരീക്ഷണകപ്പലായ ഒസീറിസില് വച്ച് നേരത്തെ അഭിലാഷിന് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു.
പായ്മരം തകര്‍ന്ന് വീണതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ അഭിലാഷ് ടോമിയെ ചികിത്സ നല്കാന് ‘ആംസ്റ്റര്‍ ഡാം ദ്വീപിലെ ആസ്പത്രിയില്‍ എല്ലാവിധ സൗകര്യങ്ങളും നേരത്തെ ഒരുക്കിയിരുന്നു. എം.ആര്.ഐ സ്കാനിങ് അടക്കമുള്ള പരിശോധനങ്ങള്‍ക്കും അഭിലാഷിനെ വിധേയമാക്കും. പായ്മരം ഒടിഞ്ഞ് വീണാണ് അഭിലാഷിന്റെ നടുവിന് പരിക്കേറ്റത്.
നേരത്തെ ഉണ്ടായിരുന്ന ഛര്‍ദി അടക്കമുള്ള അസ്വസ്ഥതകള്‍ക്ക് ഇപ്പോള്‍ മാറ്റം ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. വെള്ളിയാഴ്ചയോടു കൂടി ഐ.എന്‍.എസ് സത്പുരയെത്തുമ്പോള് വിദഗ്ധ ചികിത്സ ആവശ്യമാണെങ്കില്‍ മൗറീഷ്യസിലേക്ക് അഭിലാഷിനെ മാറ്റും.
അപകടത്തില്‍പ്പെട്ട മറ്റൊരു മത്സരാര്‍ഥിയായ അയര്‍ലന്റ് സ്വദേശിയായ ഗ്രീഗോര്‍ മക്നൂകിനെയും ഒസിറസ് രക്ഷപ്പെടുത്തിയിരുന്നു. ഇയാളെയും ആംസ്റ്റര്‍ഡാം ദ്വീപില്‍ എത്തിക്കും.
Post Your Comments