KeralaLatest News

ഊബര്‍ ഈറ്റ്‌സ് ഡെലിവറി ജീവനക്കാരനെ തല്ലിച്ചതച്ച ഹോട്ടലിൽ പരിശോധന: പഴകിയ സാധനങ്ങൾ പിടിച്ചെടുത്തു

ഓര്‍ഡര്‍ എടുക്കാനായി ഹോട്ടലിന് അകത്ത് കയറിയ ജവഹറിനെ മറ്റ് ജീവനക്കാരും ഉടമയും ചേര്‍ന്ന് അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

കൊച്ചി: കൊച്ചിയില്‍ റസ്റ്റോറന്റ് ഉടമയും ജീവനക്കാരും ചേര്‍ന്ന് ഊബര്‍ ഈറ്റ്‌സ് ഡെലിവറി ജീവനക്കാരനെ അതിക്രൂരമായി മര്‍ദ്ദിച്ച ഹോട്ടലിൽ പരിശോധന. നിരവധി പഴകിയ സാധനങ്ങൾ പിടിച്ചെടുത്തതായാണ് റിപ്പോർട്ട്. മലപ്പുറം സ്വദേശിയായ ജവഹര്‍ കാരടിനെയാണ് ഹോട്ടലുടമയും മറ്റും മർദ്ദിച്ചത്. ഇടപ്പള്ളി മരോട്ടിച്ചുവട്ടില്‍ സ്ഥിതി ചെയ്യുന്ന താല്‍ റസ്‌റ്റോറന്റിന്റെ ഉടമയില്‍ നിന്നും ജീവനക്കാരില്‍ നിന്നും മര്‍ദ്ദനമേറ്റതായാണ് യുവാവിന്‍റെ പരാതി. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം.Image may contain: 1 person, sitting

രണ്ട് ചെവിക്കും തോളെല്ലിനും ഗുരുതരമായി പരിക്കേറ്റ ജവഹറിനെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഊബര്‍ ഈറ്റ്‌സിന്റെ ഓര്‍ഡര്‍ എടുക്കാനായി ഹോട്ടലില്‍ എത്തിയതോടെയാണ് സംഭവം. ഈ സമയം ഹോട്ടലിലെ ഒരു തൊഴിലാളിയെ ഉടമ മര്‍ദിക്കുന്നത് ജവഹറിന്റെ ശ്രദ്ധയില്‍ പെട്ടു. ഇത് ചോദ്യം ചെയ്ത ജവഹറിനോട്’ നാല്‍പ്പത് ലക്ഷം രൂപ മുടക്കിയ എന്റെ ഹോട്ടലില്‍ ഞാന്‍ എന്തും ചെയ്യും’ എന്നായിരുന്നു ഉടമയുടെ മറുപടി. ഇതിന് പിന്നാലെ ഓര്‍ഡര്‍ എടുക്കാനായി ഹോട്ടലിന് അകത്ത് കയറിയ ജവഹറിനെ മറ്റ് ജീവനക്കാരും ഉടമയും ചേര്‍ന്ന് അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.Image may contain: food

മൊബൈല്‍ ഫോണ്‍ നിലത്തെറിഞ്ഞ് പൊട്ടിക്കുകയും ബൈക്കിന്റെ താക്കോല്‍ ബലം പ്രയോഗിച്ച് കൈവശപ്പെടുത്തുകയും ചെയ്തു. ജവഹറിന്റെ തലക്കാണ് കൂടുതല്‍ പരിക്കേറ്റത്ഇതിൽ പ്രതിഷേധിച്ചു ഹോട്ടലിലേക്ക് മാർച്ച് നടത്തിയിരുന്നു. തുടർന്നാണ് ആരോഗ്യ വകുപ്പിന്റെ പരിശോധന നടന്നത്. പഴകിയ ഭക്ഷണ സാധനങ്ങൾ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതായും കണ്ടെത്തി.

ഹോട്ടലുടമ ജീവനക്കാരേയും ഇഷ്ടക്കേട് തോന്നുന്നവരേയും മര്‍ദ്ദിക്കുന്നത് സ്ഥിരം സംഭവമാണെന്ന് നാട്ടുകാരും പറയുന്നു. പൊലീസില്‍ ഇവര്‍ക്കെതിരെ സമാന രീതിയില്‍ നിരവധി പരാതികള്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഇതിന്മേല്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

shortlink

Post Your Comments


Back to top button