തിരുവനന്തപുരം: സാലറി ചലഞ്ചില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ടിഎ ഭാരവാഹി അധ്യാപകരെ ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തിൽ പട്ടം സെന്‍റ് മേരീസ് സ്കൂളിലെ അധ്യാപകരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സാലറി ചലഞ്ചില്‍ പട്ടം സെന്‍റ് മേരീസ് സ്കൂളിലെ ബഹുഭൂരിപക്ഷം അധ്യാപകരും വിസമ്മതപത്രം നല്‍കിയിരുന്നു. തുടർന്ന് കെഎസ്ടിഎ ഭാരവാഹി എഇഒയുടെ ഒപ്പം എത്തിയായിരുന്നു ഭീഷണിപ്പെടുത്തിയതെന്നും അധ്യാപകര്‍ പരാതിയിൽ പറയുന്നു.
Post Your Comments