Latest NewsKerala

മുങ്ങിത്താണ യുവതിയെ സാഹസികമായി രക്ഷിച്ച് യുവാക്കൾ, ഒടുക്കം ആരെന്ന് വെളിപ്പെടുത്താതെ മടക്കം

തിരുമാന്ധാംകുന്ന് ഭഗവതിക്കണ്ടത്തിലെ നടീല്‍ യജ്ഞത്തില്‍ പങ്കെടുക്കാനെത്തിയ യുവതി ആറാട്ടുകടവിലെ നിലയില്ലാക്കയത്തിലേക്കാണ് വീണത്

അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതിക്കണ്ടത്തിലെ നടീല്‍ യജ്ഞത്തില്‍ പങ്കെടുക്കാനെത്തിയ യുവതി ആറാട്ടുകടവിലെ നിലയില്ലാക്കയത്തില്‍ വഴുതിവീണപ്പോള്‍ രക്ഷകരായത് അജ്ഞാതര്‍.

ക്ഷേത്രത്തിന്റെ വടക്കേനടയിലുള്ള തോട്ടിലെ കല്ലുപാലത്തിനടിയിലുള്ള ആഴമേറിയ ഭാഗത്തേക്കാണ് കാലുകഴുകാനിറങ്ങിയപ്പോള്‍ യുവതി വീണത്.

ഈ സമയത്ത് മറുകരയിലുണ്ടായിരുന്ന രണ്ടുപേര്‍ പുഴയിലേക്ക് എടുത്തു ചാടി നീന്തിയെത്തി അവരെ രക്ഷിക്കുകയായിരുന്നു. പലരും ചോദിച്ചെങ്കിലും ആരോടും പേരുപോലും വെളിപ്പെടുത്താതെ ഭഗവതിക്കണ്ടത്തിലെ നടീല്‍ യജ്ഞത്തില്‍ പങ്കെടുത്ത ഇവര്‍ മടങ്ങി. ഇവര്‍ ആരെന്ന് വിവരമില്ല.

shortlink

Post Your Comments


Back to top button