ഇന്ത്യയിലെ ഇന്റര്‍നെറ്റ് വേഗത വർദ്ധിപ്പിക്കാൻ പദ്ധതിയുമായി ഐ.എസ്.ആര്.ഒ. രാജ്യത്തെ ഇന്റര്‍നെറ്റ് വേഗതക്കുറവ് പരിഹരിക്കാൻ 2019 അവസാനത്തോടെ വിക്ഷേപിക്കുന്ന നാല് ഹെവി ഡ്യൂട്ടി കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റകളുടെ വരവോടെ സാധിക്കുമെന്ന് ഐ എസ് ആര് ഒ ചെയര്മാന് കെ ശിവന് പറഞ്ഞു.
ലോകത്ത് ഏറ്റവുമധികം ഇന്റര്‍നെറ്റ് ഉപഭോതാക്കളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്കാണ് രണ്ടാം സ്ഥാനം. 500 ദശലക്ഷം ആളുകളാണ് ഇന്റര്‍നെറ്റ് സേവനം വിനിയോഗിക്കുന്നത് . മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡിന്റെ കാര്യത്തില്‍ 109ആമത് സ്ഥാനവും ( ശരാശരി 8.8 എംബി.പി.എസ്),ഫിക്സഡ് ബ്രോഡ് ബാന്‍ഡ് സ്പീഡില്‍ 76ആമത് ( ശരാശരി 18.82 എംബി പി.എസ് . ) സ്ഥാനവുമാണുള്ളത്.
ജി – സാറ്റ് 19 കഴിഞ്ഞ വര്‍ഷം ജൂണില്‍ വിക്ഷേപിച്ചിരുന്നു. നവംബറില്‍ ജി – സാറ്റ് 29 വിക്ഷേപിക്കും . ഡിസംബറില്‍ 5.7 ടണ്‍ ഭാരമുള്ള സാറ്റലൈറ്റായ ജി -സാറ്റ് 11 ഫ്രഞ്ച് ഗനിയില്‍ നിന്നും വിക്ഷേപിക്കും. അടുത്ത വര്‍ഷമായിരിക്കും ജി – സാറ്റ് 20 യുടെ വിക്ഷേപണം.ഈ ഉപഗ്രഹങ്ങള്‍ എല്ലാം പ്രവർത്തനമാകുമ്പോൾ രാജ്യത്ത് ഗ്രാമപ്രദേശങ്ങളില്‍ ഉള്‍പ്പടെ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകും.
സാറ്റലൈറ്റുകളിലെ ഫ്രീക്വന്‍സി ലെവല്‍ കൂട്ടാന്‍ ഉപയോഗിക്കുന്ന മള്‍ട്ടിപ്പിള്‍ സ്പോട്ട് ബീമുകളാണ് ഇന്റര്‍നെറ്റ് വേഗത കൂട്ടുവാന്‍ സഹായിക്കുക. ഭൂമിയിലെ ഒരു നിശ്ചിത പ്രദേശത്തേക്ക് മാത്രമേ ഒരു സ്പോട്ട് ബീം സിഗ്നലിന് എത്തിചേരുവാന്‍ സാധിക്കു. മള്‍ട്ടിപ്പിള്‍ ബീം സിഗ്നലുകള്‍ക്ക് രാജ്യത്തിന്റെ മുഴുവന്‍ പ്രദേശങ്ങളിലും എത്താൻ കഴിയുന്നതോടെ സെക്കന്റില്‍ 100 ജിഗാബൈറ്റ് വരെ വേഗത ലഭ്യമാക്കാന്‍ സാധിക്കും.
Post Your Comments