തിരുവനന്തപുരം: ഈ വര്‍ഷം രാജ്യാന്തര ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നതിലെ നിര്‍ണായക തീരുമാനം ഇങ്ങനെ. ചെറിയ മാറ്റങ്ങളോടെ ഐഎഫ്എഫ്ക ഈ വര്‍ഷവും ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഐഎഫ്എഫ്‌കെ സംഘാടകര്‍. ഫേസ്ബക്ക് കുറിപ്പിലൂടെയാണ് സംഘാടകര്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴി അറിയിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.
അതേസമയം ചെലവ് ചുരുക്കി രാജ്യാന്തര ചലച്ചിത്രോത്സവം സംഘടിപ്പിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ നേരത്തെ അറിയിച്ചിരുന്നു. സ്‌കൂള്‍ കലോത്സവത്തിന്റെ മാതൃകയില്‍ ചെലവ് ചുരുക്ക് ചലച്ചിത്ര മേളയും നടത്താനുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പ്രതിനിധികളുടെ പാസിനുള്ള തുക ആയിരം രൂപ മുതല്‍ രണ്ടായിരം രൂപ വരെ ആക്കണമെന്നാണ് സാംസ്‌ക്കാരിക വകുപ്പും ചലച്ചിത്ര അക്കാദമിയും തമ്മലുള്ള ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നിരിക്കുന്ന നിര്‍ദേശം. കഴിഞ്ഞ വര്‍ഷം 650 രൂപയായിരുന്നത് 750 ആക്കാന്‍ പ്രളയത്തിന് മുമ്പേ തീരുമാനിച്ചിരുന്നു.
Post Your Comments