ഹോങ്കോംഗ്: ഹോങ്കോംഗ് നാഷണല്‍ പാര്‍ട്ടിയെ ദേശീയ സുരക്ഷാനിയമപ്രകാരം നിരോധിച്ചു. 2016-ലാണ് ചൈനയില്‍ നിന്നു സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന നാഷണല്‍ പാര്‍ട്ടി(എച്ച്കെഎന്പി) രൂപീകൃതമായത്. ചൈന തെരഞ്ഞെടുപ്പു സംവിധാനത്തില്‍ കൈ കടത്തുന്നതായും സ്വയം ഭരണം അനുവദിക്കുന്നില്ലെന്നും പാര്‍ട്ടി ആരോപിക്കുന്നു.1997ല്‍ ബ്രിട്ടീഷുകാരില്‍ നിന്നും ഹോങ്കോംഗിനെ ചൈന ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു നടപടി.
Post Your Comments