ഷിംല: കുളുവില്‍ കുടുങ്ങിയ വിദ്യാര്‍ഥികളടക്കമുള്ള വിനോദ സഞ്ചാരികളെ രക്ഷപെടുത്തി. റൂര്‍ക്കി ഐഐടിയിലെ നാല്‍പ്പത്തഞ്ചോളം വിദ്യാര്‍ഥികളും ഇന്ത്യന്‍ വംശജരായ അഞ്ച് അമേരിക്കന്‍ പൗരന്മാരും രണ്ട് ജര്മന്കാരുമുള്പ്പെടുന്ന സംഘത്തെയാണ് രക്ഷപെടുത്തിയത്. കുളുവിലെ ലാഹൗള്‍-സ്പിതി പര്‍വത മേഖലയിൽ കനത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ റോഡ് ഗതാഗതം തടസപ്പെടുകയായിരുന്നു. രക്ഷപെടുത്തിയവരെ കെയ്ലോഗിലേക്കു കൊണ്ടുവന്നിട്ടുണ്ട്. ഇവരെ ഇവിടെനിന്നും വ്യോമമാര്ഗമോ റോഡ് മാര്‍ഗമോ മണാലിയിലേക്കു കൊണ്ടുവരുമെന്നാണ് റിപ്പോർട്ട്.
Post Your Comments