മലയാളികളുടെ ഇഷ്ട വിഭവമാണ് പുട്ടും കടലയും. ഇത് ഇഷ്ടപ്പെടാത്തവരായി ഒരു മലയാളിലും ഉണ്ടാകില്ല എന്നതാണ് സത്യാവസ്ഥ. വളരെ കുറഞ്ഞ സമയംകൊണ്ട് നമുക്ക് പുട്ടും കടലയും വീട്ടില്‍ തയാറാക്കാന്‍ കഴിയും. നല്ല നാടന്‍ രീതിയില്‍ പുട്ടും കടലയും തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
പുട്ടിന്റെ ചേരുവകള്‍
അരിപ്പൊടി – 2 കപ്പ്
ഉപ്പ്
ചൂടുവെള്ളം
തേങ്ങ (ചിരകിയിത്)
പുട്ട് തയ്യാറാക്കുന്ന വിധം
അരിപ്പൊടിയിലേക്ക് ആവശ്യത്തിന് ഉപ്പും, ചൂട് വെള്ളവും ചേര്‍ക്കുക. വിരലുകള്‍ കൊണ്ട് നന്നായി ഇളക്കുക. പുട്ടുണ്ടാക്കാന്‍ പുട്ട് കുടം ഉപയോഗിക്കാം ഒരു സ്പൂണ്‍ ചിരകിയ തേങ്ങ പുട്ട് കുറ്റിയിലേക്കിടുക. അതിനു ശേഷം മാവ് ഇടുക. വീണ്ടും അല്‍ം തേങ്ങ ഇട്ടതിനുശേഷം മാവ് വീണ്ടും ഇട്ട് പുട്ട് കുറ്റി നിറച്ചതിനു ശേഷം കുടത്തിനു മുകളില്‍ വെച്ച് അടയ്ക്കുക. വേവുന്നതുവരെ ആവി കയറ്റുക.
കടലക്കറിയുടെ ചേരുവകള്‍
കടല – 1 കപ്പ്
ചുവന്നുള്ളി (ചതച്ചത്) – 1 കപ്പ്
തേങ്ങ ചിരകിയത് – 1 കപ്പ്
മല്ലിപ്പൊടി – 2 ടീസ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – 1/2 ടീസ്പൂണ്‍
ഗരം മസാല – 1/2 ടീസ്പൂണ്‍
തേങ്ങ (നുറുക്കിയത്) – 1/4 കപ്പ്
തക്കാളി (അരിഞ്ഞത്) – 1/4 കപ്പ്
കറിവേപ്പില
മല്ലിയില
ഉപ്പ്
എണ്ണ, കടുക്, വറ്റല്‍ മുളക്
ഇഞ്ചി – വെളുത്തുള്ളി ചതച്ചത്.
കടലക്കറി തയ്യാറാക്കുന്ന വിധം
ഉപ്പിട്ട് കടല ഏകദേശം പത്ത് മണിക്കൂര്‍ കുതിര്‍ത്ത് വെച്ചിട്ട് നന്നായി വേവിച്ചെടുക്കുക. ഒരു ടീസ്പൂണ്‍ എണ്ണ ഒരു പാത്രത്തിലൊഴിച്ച് ചൂടാക്കുക. ചിരകിയ തേങ്ങ അതിലിട്ട് ബ്രൗണ്‍ നിറം ആകുന്നതു വരെ ഇളക്കുക. ഇതിലേക്ക് മുളകു പൊടി, മല്ലി പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നതു വരെ ഇളക്കുക. ഇത് നന്നായി അരച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കി കടുകും, വറ്റല്‍ മുളകും ചേര്‍ക്കുക.
കടുക പൊട്ടുമ്പോള്‍ നുറുക്കിയ തേങ്ങ ഇട്ട് ഇളക്കുക. ഇഞ്ചി – വെളുത്തുള്ളി ചതച്ചത്, സവാള, തക്കാളി എന്നിവ ചേര്‍ത്തിളക്കുക. കറിവേപ്പിലയിട്ട് ഇളക്കുക. വേവിച്ച കടല ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് തേങ്ങ അരച്ചതും ചേര്‍ത്ത് നന്നായി തിളപ്പിക്കുക.
Post Your Comments