കുട്ടികള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ഒന്നാണ് ബെസന്‍ ലഡു. പൊതുവെ നോര്‍ത്ത് ഇന്ത്യക്കാരുടെ പ്രധാനിയായ ബേസന് ലഡു പലര്‍ക്കും വീട്ടില്‍ തയാറാക്കാന്‍ അറിയില്ല എന്നതാണ് സത്യാവസ്ഥ. എന്നാല്‍ വളരെ കുറഞ്ഞ സമയംകൊണ്ട് വളരെ രുടികരമായ രീതിയില്‍ തയാറാക്കാന്‍ കഴിയുന്ന ഒന്നാണ് ബേസന് ലഡു.
ആവശ്യമുള്ള സാധനങ്ങള്‍
കടലപ്പൊടി- 2 കപ്പ്
പഞ്ചസാര ( പൊടിച്ചത് )- ഒന്നരക്കപ്പ്
നെയ്യ് -ഒരു കപ്പ്
ബദാം- ( ചെറുതായി അരിഞ്ഞത് ) -4 എണ്ണം
അണ്ടിപ്പരിപ്പ് ( ചെറുതായി അരിഞ്ഞത് ) -10എണ്ണം
പാകം ചെയ്യുന്ന വിധം
ചുവടു കട്ടിയുള്ള പാത്രത്തില്‍ നെയ്യ് ഒഴിച്ച് അതിലേയ്ക്ക് കടലപ്പൊടിയിട്ട് നന്നായി വറുക്കുക.കടലപ്പൊടിയുടെ പച്ചമണം മാറി , ഇളം ബ്രൗണ്‍ നിറത്തിലാകുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി തണുക്കാന്‍ വെയ്ക്കുക.
തണുത്തുകഴിഞ്ഞ പൊടിയിലേയ്ക്ക് ബദാം പരിപ്പ്, അണ്ടിപ്പരിപ്പ് എന്നിവയും പൊടിച്ചുവച്ച പഞ്ചസാരയും ചേര്‍ക്കുക. ഇവ നന്നായി കുഴച്ച് ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക.
Post Your Comments