കുട്ടനാട്ടിൽ പുഞ്ചകൃഷി നടത്താൻ കഴിയുമോ എന്ന ആശങ്കയിലാണ് കർഷകർ. പാടശേഖരങ്ങളിലെ വെള്ളം ഇനിയും വറ്റിക്കാൻ കഴിയാത്തതാണ് ആശങ്കയ്ക്ക് കാരണം.
140 പാടശേഖരങ്ങളാണ് കുട്ടനാട്ടിൽ ഉള്ളത്. എല്ലാം ഇതുപോലെ വെള്ളം നിറഞ്ഞ് കിടക്കുന്നു. പ്രളയത്തിൽ ദുരിതം വിതച്ച പാടശേഖരങ്ങളിൽ പുറംബണ്ട് നിർമ്മാണങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. നിലം യോഗ്യമാക്കാനും കഴിഞ്ഞിട്ടില്ല. വിത്തുകളുടെ ക്ഷാമവും പ്രതിസന്ധിയാണ്.
പ്രളയ ജലത്തിൽ പാടശേഖരങ്ങളിലെയും സ്വകാര്യ വക്തികളുടെയും മോട്ടോറുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. പലതും ഉപയോഗശൂന്യം. പ്രളയത്തിൽ നിന്നും കരകയറുന്ന കുട്ടനാട്ടിൽ പുഞ്ചകൃഷി മുടങ്ങിയാൽ ദുരിതം ഇരട്ടിയാക്കും.
Post Your Comments