ആലപ്പുഴ : ജലന്ധർ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ കൊച്ചിയിൽ കന്യാസ്ത്രീകൾ നടത്തിയ സമരത്തിലെ രാഷ്ട്രീയ മുതലെടുപ്പ് ശരിയല്ലെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ക്രൈസ്തവ സഭയിലുണ്ടായ വിഷയം പരിഹരിക്കേണ്ടത് സഭയ്ക്ക് ഉള്ളില്‍ തന്നെയാണ് .
വിഷയം തെരുവിലേയ്ക്ക് എത്തിയതോടെ മുതലെടുപ്പിനായി ചില രാഷ്ര്ടീയക്കാര്‍ നുഴഞ്ഞ് കയറി ജനങ്ങളെ ചേരിതിരിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് നല്ല കീഴ്വഴക്കമല്ല . സഭയുടെ മുനയൊടിക്കാനാണ് ലക്ഷ്യമെന്ന് ആരോപിച്ചാൽ കുറ്റപ്പെടുത്താനാകില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
Post Your Comments