Latest NewsIndia

സ്ത്രീകളുടെ ചേലാകര്‍മ്മം ജാമ്യമില്ലാ വകുപ്പ് ചുമത്തണം; സുപ്രീംകോടതി, ഹര്‍ജി ഭരണഘടനാ ബെഞ്ചിനെ ഏല്‍പ്പിക്കും

ഭരണഘടനാ ബെഞ്ചിന്റെ പരിഗണന ലഭിക്കുന്നതിന് ആവശ്യമായ വിഷയങ്ങള്‍ തീരുമാനിച്ച് നിശ്ചയിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂഡല്‍ഹി: ദാവൂദി ബോറ സമുദായത്തിലെ ചേലാകര്‍മ്മവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് കൈമാറുക. ഹര്‍ജിയില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന സുപ്രധാനമായ ആവശ്യം ചേലകര്‍മ്മം ഇന്ത്യയില്‍ നിരോധിക്കണമെന്നും ഇത് നിയമ വിരുദ്ധമായി നടത്തുന്നവരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അഴിക്കുള്ളില്‍ അടക്കണമെന്നുമാണ്.

ഭരണഘടനാ ബെഞ്ചിന്റെ പരിഗണന ലഭിക്കുന്നതിന് ആവശ്യമായ വിഷയങ്ങള്‍ തീരുമാനിച്ച് നിശ്ചയിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. മതവിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായത് കൊണ്ട് ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സുപ്രീം കോടതി ഈ നീക്കത്തിലേക്ക് കടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button