ക്യാൻസറിനോട് പൊരുതുന്ന നന്ദു വീണ്ടും ഒരു പാട്ടുമായി നമ്മുടെ മുന്നിലെത്തുമ്പോൾ അൽപ്പം ഇമോഷണൽ ആവുന്നുണ്ട്. അത് മറ്റൊന്നും കൊണ്ടല്ല കീമോയുടെ തളർത്തുന്ന വേദനയും അസ്വസ്ഥതയും നന്ദുവിനെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. ഇത്തവണത്തെ നന്ദുവിന്റെ പോസ്റ്റ് അത് കൊണ്ട് തന്നെ നമ്മെ കണ്ണീരണിയിക്കുന്ന ഒന്നാണ്. ‘എന്റെ രണ്ടാമത്തെ ഗാനമാണ് !!ദൈവത്തോട് എനിക്ക് ഒരു പ്രാർത്ഥനയെ ഉള്ളൂ..ജീവിതകാലം മുഴുവനും ഇതേ രൂപത്തിൽ ജീവിക്കാൻ തയ്യാറാണ്..ജീവിതകാലം മുഴുവൻ ഈ ക്രച്ചസിൽ സഞ്ചരിക്കാനും എനിക്ക് സന്തോഷമാണ്.’
‘പക്ഷെ എനിക്ക് എന്റെ പ്രിയപ്പെട്ടവരുടെ കൂടെ ജീവിച്ച് കൊതി തീർന്നിട്ടില്ല..അതിന് ദൈവം അവസരം തന്നാൽ മതി..അതിന് വേണ്ടി അവശേഷിക്കുന്ന കാൽ കൂടി നൽകാൻ പോലും ഞാൻ തയ്യാറാണ്…പലപ്പോഴും ശ്വാസം പോലും കിട്ടാതെ പാടിയതാണ്…കുറവുകൾ ക്ഷമിക്കുക..ഇഷ്ടമായാൽ ഷെയർ ചെയ്യണേ..എന്റെ പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകൾക്ക് മുന്നിൽ എന്റെ ക്യാൻസർ കരിഞ്ഞു പോകട്ടെ.’.
‘ഈ ഗാനം എന്നെ സ്നേഹിക്കുന്ന എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന നിങ്ങളുടെ പാദങ്ങളിൽ സമർപ്പിക്കുന്നു..ഒരുപാട് സന്തോഷത്തോടെ ഉയരത്തിൽ പറന്നു കൊണ്ടിരുന്ന പക്ഷിയാണ് ഞാൻ..പെട്ടെന്നാണ് ചിറകറ്റു വീണത്..കുഴഞ്ഞു വീണാലും ഇഴഞ്ഞു നീങ്ങണം എന്നാണ്..എന്നെ വീണ്ടും പറക്കാൻ സഹായിക്കുന്ന എന്റെ പ്രിയപ്പെട്ടവരാണ് എന്റെ വൈദ്യന്മാർ…ഒരു നാൾ വീണ്ടും പറന്നുയരുക തന്നെ ചെയ്യും…കത്രീന ചേച്ചിയുടെ വരികൾക്ക് മുരളി മാഷാണ് സംഗീതം പകർന്നത്..’
‘തരംഗിണി എന്ന ഗ്രൂപ്പിനും അതിന്റെ അഡ്മിൻസ് ആയ പ്രജോഷ് ചേട്ടനും അജു ചേട്ടനും റൈഹാന ചേച്ചിക്കും പ്രത്യേകം നന്ദി..ഇഷ്ടമായാൽ ഷെയർ ചെയ്യണേ…ഈ കുഞ്ഞനിയനെ ചേർത്ത് നിർത്തുന്ന ധൈര്യം പകരുന്ന എല്ലാവർക്കും നന്ദി..’
സ്നേഹപൂർവ്വം
നന്ദൂസ് മഹാദേവ
എന്നാണു നന്ദുവിന്റെ എഫ് ബി പോസ്റ്റ്. നന്ദുവിന്റെ പാട്ടു തരംഗിണി ആണ് ചെയ്തത്. പാട്ടു കേൾക്കാം:
Post Your Comments