വീട്ടില്‍ തയാറാക്കാന്‍ പറ്റിയ ഒരു നല്ല വിഭവമാണ് മുട്ടക്കൂട്ട്. വളരെ കുറഞ്ഞ സമയംകൊണ്ട് തയാറാക്കാന്‍ കഴ ിയുന്ന ഒന്നാണ് മുട്ടക്കൂട്ട്. രാവിലെ അപ്പത്തിനും ദോശയ്ക്കുമൊപ്പം വിളമ്പാവുന്ന മുട്ടക്കൂട്ട് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
മുട്ട പുഴുങ്ങിയത്. 4 എണ്ണം
സവാള അരിഞ്ഞത് 1 കപ്പ്
പച്ചമുളക് – അരിഞ്ഞത് 3 എണ്ണം
തക്കാളി അരിഞ്ഞത് 1 കപ്പ്
ഗരം മസാലപൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി 1/2 ടീസ്പൂണ്‍
ജീരകം 1 ടീസ്പൂണ്‍
വറ്റല്‍മുളക് പൊടി 1 ടീസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി കുഴമ്പ്് 1 ടീസ്പൂണ്‍
കറിവേപ്പില
മല്ലിയില
ഉപ്പ്
എണ്ണ
പാചകം ചെയ്യേണ്ട വിധം
ഒരു ചട്ടിയില്‍ 3 ടീസ്പുണ്‍ വെളിച്ചെണ്ണ ചൂടാക്കുക. ജീരകവും ഇഞ്ചി-വെളുത്തുള്ളി കുഴമ്പും ഇതിലേക്കിട്ട് വറുക്കുക. ഇതിലേക്കാണ്, സവാള പച്ചമുളക,് കറിവേപ്പില എന്നിവ ചേര്‍ക്കേണ്ടത്. ഏകദേശം ബ്രൗണ്‍ നിറമാകുമ്പോള്‍ തക്കാളികുടിയുട്ട് ഇളക്കുക. മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് വീണ്ടും ഇളക്കുക.
ഈ മിശ്രിതത്തിലേക്ക് അരക്കപ്പ് വെള്ളമൊഴിക്കുക. ഉപ്പ് പാകത്തിന് ചേര്‍ക്കുക. ഇത് തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ മുട്ട നാലായി മുറിച്ച് ഇതിലേക്കിടുക. മഞ്ഞക്കരു പൊട്ടാതെ ഇളക്കുക. മല്ലിയില കൂടി വിതറി മുട്ടക്കൂട്ട് വിളമ്പാം.
Post Your Comments