Latest NewsKerala

തലസ്ഥാനത്ത് ലോട്ടറി ടിക്കറ്റ് വില്‍പ്പന തകൃതി : 20 കോടി കടന്നു

തിരുവനന്തപുരം: കേരളചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതിയില്‍ നിന്നും കേരളത്തെ കൈപിടിച്ചുയര്‍ത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച നവകേരള ഭാഗ്യക്കുറി സൂപ്പര്‍ ഹിറ്റ്. വില്‍പ്പന തുടങ്ങിയ സെപ്റ്റംബര്‍ മൂന്നു മുതല്‍ ഞായറാഴ്ച വരെ തിരുവനന്തപുരം ജില്ലയില്‍ വിറ്റുവരവ് 20 കോടി കടന്നു. എട്ടു ലക്ഷത്തിനുമേല്‍ ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിച്ചത്.

ഈ മാസം മൂന്നിനു വില്‍പ്പന ആരംഭിച്ച ഭാഗ്യക്കുറിയെ ജില്ല ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. ഞായറാഴ്ച വരെ 8,28,560 ടിക്കറ്റുകള്‍ വിറ്റുപോയതായി ജില്ലാ ഭാഗ്യക്കുറി ഓഫിസില്‍ നിന്ന് അറിയിച്ചു. 250 രൂപയാണു ടിക്കറ്റിന്റെ വില. ഒക്ടോബര്‍ മൂന്നിനാണു നറുക്കെടുപ്പ്. ഒരു ലക്ഷം രൂപയുടെ 90 ഒന്നാം സമ്മാനങ്ങളും അയ്യായിരം രൂപയുടെ 100800 സമ്മാനങ്ങളുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നവകേരള ലോട്ടറിയില്‍നിന്നു ലഭിക്കുന്ന വരുമാനം പൂര്‍ണമായും കേരളത്തിന്റെ പ്രളയ ദുരിതാശ്വാസത്തിനായിട്ടാകും ഉപയോഗിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button