Latest NewsKerala

ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉപേക്ഷിക്കുന്നു; ബദല്‍ നിര്‍ദ്ദേശങ്ങളുമായി ബസുടമകള്‍

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിലെ നിലവിലെ സാഹചര്യം അനുകൂലമല്ലാത്തതും പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നതിനിടയാക്കി

കൊച്ചി: ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന നിരന്തരമായ ആവശ്യം ബസുടമകള്‍ ഉപേക്ഷിക്കുന്നു. ബദല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുമുണ്ട്. ബസ് നിരക്ക് ഇനിയും വര്‍ദ്ധിക്കുന്നത് യാത്രക്കാരെ ബസ് യാത്രകളില്‍ നിന്നും അകറ്റുമെന്ന് വിലയിരുത്തിയാണ് ബസ് ഉടമകള്‍ ഇങ്ങനെയൊരു നീക്കം നടത്തുന്നതെന്നാണ് സൂചന. അതേസമയം പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിലെ നിലവിലെ സാഹചര്യം അനുകൂലമല്ലാത്തതും പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നതിനിടയാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.

നിര്‍ദേശങ്ങള്‍ ഈ ആഴ്ച തന്നെ മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിക്കാനാണ് ഇവരുടെ നീക്കം. ഇതിനോടുള്ള സര്‍ക്കാരിന്റെ സമീപനം നോക്കി ഭാവി പരിപാടികള്‍ തീരുമാനിക്കാനാണ് ബസുടമകളുടെ തീരുമാനം. സര്‍ക്കാര്‍ അനുകൂലനിലപാട് സ്വീകരിച്ചില്ലയെങ്കില്‍ ജി ഫോം നല്‍കി അറ്റകുറ്റപ്പണികള്‍ക്കെന്ന പേരില്‍ നികുതിയൊടുക്കാതെ ബസുകള്‍ കയറ്റി ഇടാനുള്ള തീരുമാനവും ബസുടമകളുടെ ഇടയിലുണ്ട്.

ബസുടമകള്‍ മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇവയൊക്കെയാണ്.

ഇന്ധനത്തിന് സബ്‌സിഡി
ടോളുകളില്‍ നിന്നും ഒഴിവാക്കുക
നികുതിയിളവ്
കെ എസ് ആര്‍ ടി യില്‍ ഇപ്പോള്‍ നടപ്പാക്കിയ സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കാരത്തിനൊപ്പം റൂട്ടുകളില്‍ ക്രമീകരണം.
ഈ റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ്
പൊതുവാഹനമെന്ന പരിഹണനയില്‍ കേന്ദ്ര – സംസ്ഥാന നികുതിയില്‍ ഇളവ്
സൗജന്യ യാത്രകള്‍ക്ക് നിയന്ത്രണം
ബസുടമകള്‍ക്ക് ക്ഷേമനിധി
ഇന്ഷുറന്‌സ് പ്രീമിയം കുറയ്ക്കുക
അടിയന്തര പ്രധാന്യത്തോടെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button