KeralaLatest News

അഭിമന്യു വധം; ഇന്നു കുറ്റപത്രം സമര്‍പ്പിക്കും

16 പ്രതികള്‍ക്കെതിരേ പോലീസ് ഇന്നു കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും

കൊച്ചി: അഭിമന്യു വധത്തില്‍ അറസ്റ്റിലായ 16 പ്രതികള്‍ക്കെതിരേ പോലീസ് ഇന്നു കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. ലുക്കൗട്ട് നോട്ടീസ് നേരിടുന്ന ഷഹീം അടക്കമുള്ളവര്‍ പിടിയിലാകുന്ന മുറയ്ക്ക് അനുബന്ധ കുറ്റപത്രം നല്‍കും.

അന്വേഷണ ഉദ്യോഗസ്ഥനായ കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മിഷണര്‍ എസ്.ടി. സുരേഷ്‌കുമാര്‍, എ.സി.പി: കെ. ലാല്‍ജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം തയാറാക്കിയത്. ആസൂത്രിതമായ കൊലപാതകം നടത്തിയതിനു ശക്തമായ തെളിവുകളും സാക്ഷിമൊഴികളും കുറ്റപത്രത്തിലുണ്ട്.

കൊലപാതകം നടന്ന് 84 ദിവസമാകുമ്പോഴാണു കുറ്റപത്രം നല്‍കുന്നത്. 90 ദിവസത്തിനകം നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്കു ജാമ്യം ലഭിക്കുമെന്നതിനാലാണ് ഇപ്പോള്‍ ആദ്യ കുറ്റപത്രം നല്‍കാന്‍ തീരുമാനിച്ചത്. ക്യാമ്പസ് ഫ്രണ്ട് കൊച്ചി മേഖലാ ട്രഷറര്‍ റെജീബ്, ജെഫ്രി, ഫസലുദ്ദീന്‍, അനസ്, അബ്ദുള്‍ റഷീദ്, സനീഷ്, ആരിഫിന്റെ സഹോദരന്‍ ആദില്‍, ബിലാല്‍, റിയാസ്, പള്ളുരുത്തിയിലെ കില്ലര്‍ ഗ്രൂപ്പംഗം സനീഷ്, പത്തനംതിട്ട സ്വദേശിയും മഹാരാജാസിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുമായ ഫറൂഖ് അമാനി, പോപ്പുലര്‍ ഫ്രണ്ടുകാരായ അബ്ദുള്‍ നാസര്‍, അനൂബ് എന്നിവരാണ് ഏകദേശം 1500 പേജുള്ള കുറ്റപത്രത്തില്‍ പേരുള്ള മറ്റുള്ളവര്‍.

shortlink

Post Your Comments


Back to top button