അജ്മാന്‍ : ടാബില്‍ കളിച്ചുകൊണ്ടിരിക്കെ നാല് വയസുകാരന്‍ ഫ്ളാറ്റില്‍ നിന്നും വീണ് മരിച്ചു. അജ്മാനിലെ നുവാമിയ പ്രദേശത്തെ അപ്പാര്‍ട്ട്‌മെന്റിലാണ് അപകടം ഉണ്ടായത്. നാലാം നിലയില്‍ നിന്നാണ് കുട്ടി കാല് തെറ്റി വീണത്. ടാബില്‍ വീഡിയോ ഗെയിം കളിച്ചു കൊണ്ടിരിക്കെ കാല് തെറ്റി ബാല്‍ക്കണിയിലൂടെ പുറത്തേയ്ക്ക് വീണതാകാമെന്ന് കരുതുന്നു. അപ്പാര്‍ട്ട്‌മെന്റിന്റെ താഴെ കുട്ടി വീണ് കിടക്കുന്നത് കണ്ട വാച്ച്‌മേന്‍ സ്ഥലത്ത് ഓടിയെത്തിയെങ്കിലും കുട്ടി മരിച്ചിരുന്നു.
ഇളയ പെണ്‍കുഞ്ഞിനെ ഉറക്കാനായി പോയിരിക്കുകയായിരുന്നുവെന്നും, ഈ സമയത്ത് വാതില്‍ തുറന്ന് പുറത്തിറങ്ങിയതാകാമെന്നും കുട്ടിയുടെ അമ്മ പറഞ്ഞു
Post Your Comments