ജയ്പുര്‍: ചിതലുകളെ പോലെയുള്ള ബംഗ്ലാദേശി കുടിയേറ്റക്കാരെ തെരഞ്ഞെടുപ്പു പട്ടികയില്‍ നിന്ന് നീക്കം ചെയ്യുമെന്ന് ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ. അസമില്‍ അടുത്തിടെ പുറത്തിറക്കിയ ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ച് (എന്‍.ആര്‍.സി.) പരാമര്‍ശിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. രാജസ്ഥാനിലെ സവായി മധോപുര്‍ ജില്ലയിലെ ഗംഗാപുരില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍.ആര്‍.സി. കൊണ്ടുവന്നത് ബി.ജെ.പി. സര്‍ക്കാരാണ്. ഇതില്‍ 40 ലക്ഷം അനധികൃത കുടിയേറ്റക്കാരുണ്ട്. ഇനി രാജ്യത്തേയ്ക്ക നുഴഞ്ഞുകയറുന്ന ഓരോരുത്തരെയും ബി.ജെ.പി. സര്‍ക്കാര്‍ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments