കൊല്ലം : രഞ്ജിത് ജോൺസൺ കൊലക്കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ പ്രതികൾ ഒട്ടേറെ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. പ്രധാന പ്രതി ബെനാൻസൺ എന്ന മനോജിനെതിരെ 5 കേസുകളും നെടുങ്ങോലം സ്വദേശി ഉണ്ണി എന്നു വിളിക്കുന്ന രഞ്ജിത്തിനെതിരെ കൊലപാതകം, കൊലപാതകശ്രമങ്ങൾ ഉൾപ്പെടെ 17 കേസുകളും ആണ് ഉള്ളത്.
ഒാഗസ്റ്റ് 15നു രഞ്ജിത്തിനെ തട്ടിക്കൊണ്ടുപോകാൻ മനോജാണ് ഉണ്ണിയുൾപ്പെടുന്ന സംഘത്തെ രഞ്ജിത്തിന്റെ വീട്ടിലേക്ക് അയച്ചത്. കാറിൽ വച്ച് സംഘം രഞ്ജിത്തിനെ ഇടിച്ച് അവശനാക്കി. നെടുങ്ങോലത്ത് ഉണ്ണിയുടെ വീടിനു സമീപത്തു കാത്തുനിന്ന മനോജും ചേർന്ന് രഞ്ജിത്തിനെ വീണ്ടും മർദിച്ചു. പിന്നീട് പോളച്ചിറ ഏലയിൽ കൊണ്ടുവന്നു. മരിച്ചുവെന്ന് ഉറപ്പു വരുത്തിയശേഷം ഇവിടെ നിന്നു മറ്റൊരു കാറിന്റെ ഡിക്കിയിൽ മൃതദേഹം കയറ്റി. രാത്രി തന്നെ തമിഴ്നാട്ടിലെ തിരുനൽവേലി സമുന്ദാപുരത്തെ പാറമട മാലിന്യം തള്ളുന്ന ഭാഗത്തു കുഴിച്ചിട്ടു.
പരവൂർ സ്വദേശിയായ യുവാവിന് അന്ന് മാരകമായി കുത്തേറ്റു. ഇൗ കേസിലെ പ്രധാന പ്രതി ഉണ്ണിയാണ്. അന്ന് സംഘത്തോടൊപ്പം ഉണ്ടായിരുന്ന യുവതി കഴിഞ്ഞ ആഴ്ച പോലീസ് ജയിലിൽ നിന്നു കസ്റ്റഡിയിൽ വാങ്ങിയ വടക്കേവിള സ്വദേശി റിയാസിന്റെ ഭാര്യയാണ്. കഞ്ചാവും എയർഗണും കൈവശം വച്ചതിന് എക്സൈസ് സംഘം റിയാസിനെ പിടികൂടിയിരുന്നു. ജയിൽ ശിക്ഷ അനുഭവിക്കുന്ന സമയത്താണ് ഇയാളുടെ ഭാര്യ മനോജിന്റെയും ഉണ്ണിയുടെയും സംഘത്തിനൊപ്പം ചേർന്നത്. ഉണ്ണിയുടെ കാമുകികൂടിയാണ് ഒളിവിൽ താമസിച്ച യുവതി.
Post Your Comments