അമൃത്സര്‍ : പാകിസ്ഥാനിലെ ഗ്രാമങ്ങളില്‍ ഇനി ഇന്ത്യന്‍ എഫ് എം തരംഗങ്ങളും. അട്ടാരിയിലെ ഇന്ത്യ – പാക്ക് അതിര്‍ത്തിയില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഗരിന്‍ഡ ഗ്രാമത്തില്‍ ഇന്ത്യ 20 കിലോവാട്ട് ഫ്രീക്വന്‍സി മോഡുലേഷന് (എഫ്എം) ട്രാന്‍സ്മിറ്റര്‍ സ്ഥാപിച്ചു. തിങ്കളാഴ്ച തുടങ്ങുന്ന എഫ്എം റേഡിയോ സര്‍വീസ് അമൃത്സറില്‍നിന്നുള്ള ആദ്യ എഫ്എം പ്രക്ഷേപണമാണ്. നേരത്തെ പാക്ക് റേഡിയോയില്‍നിന്നുള്ളവ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വരെ കേള്‍ക്കാനാകുമ്പോള്‍ പഴയ സാങ്കേതികവിദ്യയായ ആംപ്ലിറ്റിയൂഡ് മൊഡ്യുലേറ്റഡ് (എഎം) റേഡിയോ സര്‍വീസ് ആയിരുന്നു ഇന്ത്യ ഉപയോഗിച്ചിരുന്നത്.
90 കിലോമീറ്റര്‍ ചുറ്റളവില്‍ ലഭ്യമാകുന്ന എഫ്എമ്മിലെ പരിപാടികള്‍ ഇന്ത്യയില്‍ മാത്രമല്ല, പാക്കിസ്ഥാനിലും ലഭ്യമാകും. പാക്കിസ്ഥാനിലെ ഷെയ്ഖ്പുര, മുരിദ്കെ, കസൂര്‍ തുടങ്ങിയ ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ പരിപാടികള്‍ ലഭ്യമാകുക. പാക്കിസ്ഥാന് സര്‍ക്കാരിന്റെ റേഡിയോ പരിപാടിയായ പഞ്ചാബി ദര്ബാറിനു മറുപടിയായാണ് ഇന്ത്യയുടെ നീക്കത്തെ വിലയിരുത്തുന്നത്. ഇന്ത്യയ്ക്കെതിരായി ഖലിസ്ഥാന്‍ വിഷയം ഉള്‍പ്പെടെ പ്രമേയമാക്കിയാണു കഴിഞ്ഞ 30 വര്‍ഷമായി പഞ്ചാബി ദര്‍ബാര്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് എഐആര്‍ (ഓള് ഇന്ത്യ റേഡിയോ) അധികൃതര്‍ വ്യക്തമാക്കി.
Post Your Comments