Latest NewsKerala

കനത്തമഴ: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ചാലക്കുടി: കനത്തമഴയെ തുടര്‍ന്ന് ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം. മഴ മൂലം ഷോളയാര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ 12 മണിക്ക് തുറക്കും. ഇതോടെ പെരിങ്ങല്‍കൂത്ത് ഡാമിലേക്ക് വെള്ളമെത്തും. ഇതോടെയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. പവഴയില്‍ ഒരടി മാത്രമെ ജലനിരപ്പ് ഉയരു എങ്കിലും പെരിങ്ങള്‍ക്കുത്ത് അണക്കെട്ടിന്റെ ഷട്ടറുകള്‍ തകരാറിലായത് ആശങ്കയുയര്‍ത്തുന്ന ഒന്നാണ്.

പ്രളയത്തില്‍ വന്‍ മരങ്ങള്‍ തടഞ്ഞു നിന്ന് തകരാറിലായ പെരിങ്ങള്‍ക്കുത്ത്് ഡാമിന്റെ ഷട്ടറുകള്‍ അടക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പറമ്പിക്കുളം, മലക്കപ്പാറ എന്നീ മേഖലകളില്‍ നല്ല മഴ ലഭിക്കുന്നതിനാല്‍ ഡാമിലേയ്ക്ക് ഒരാഴ്ചയായി ശക്തമായ നീരൊഴുക്കുണ്ട്. ഔരാഴ്ചയ്ക്കകം ഷട്ടറുകള്‍ നേരെയാക്കും. അതിനു ശേഷമേ ഷട്ടറുകള്‍ അടയ്ക്കൂ എന്നാണ് വിവരം.

അതേസമയം, ഡാമിലേക്കുള്ള തകര്‍ന്ന റോഡും പരിസരവും ഇനിയും നേരെയാക്കിയിട്ടില്ല. പവര്‍ഹൗസും വെള്ളം കയറി നശിച്ചിരുന്നു. ചെളി വന്നടിഞ്ഞ് ഡാമിന്റെ സംഭരണ ശേഷി കുറഞ്ഞു. ചെളി നീക്കം ചെയ്തില്ലെങ്കില്‍ ഡാം പെട്ടെന്നു തന്നെ നിറയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button