വിവാഹം വ്യത്യസ്തമാക്കുന്നത് പോലെ തന്നെ ഇപ്പോള്‍ വിവാഹ ക്ഷണക്കത്തും എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് ന്യൂജനറേഷന്‍ ചിന്തിക്കുന്നത്. ഇപ്പോഴിതാ ഇത്തരത്തില്‍ വ്യത്യസ്തമായൊരു ക്ഷണക്കത്താണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ഇംഗ്ലണ്ടില്‍ നിന്നുള്ള ഈ ക്ഷണക്കത്തിലെ ഉള്ളടക്കമാണ് ഇതിനെ വേറിട്ടു നിര്‍ത്തുന്നത്.
വിവാഹത്തില്‍ പങ്കെടുക്കേണ്ടവര്‍ പാലിക്കേണ്ട നിബന്ധനകളാണ് ക്ഷണക്കത്ത് വൈറലായതിന് പിന്നില്‍. വധുവിന്റെ വീട്ടുകാരാണ് ക്ഷണക്കത്ത് തയാറാക്കിയിരിക്കുന്നത്. വിവാഹത്തിന്റെ നടത്തിപ്പിന് ചുമതല ലഭിച്ചിട്ടുള്ള ആളാണ് വധുവിന്റെ മാതാപിതാക്കള്‍ക്ക് വേണ്ടി നിബന്ധനകള്‍ നല്‍കിയിരിക്കുന്നത്. ക്ഷണക്കത്ത് ലഭിച്ച ഒരു സ്ത്രീയാണ് വിവരം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്.
ക്ഷണക്കത്തിലെ നിബന്ധനകള്‍ ഇതാണ്.
1.വെള്ള, ക്രീം, ഐവറി നിറങ്ങള്‍ ധരിക്കരുത്
2.മുടി പോണിടെയില്‍ ആയി കെട്ടുക
3.വിവാഹത്തിന് 15-30 മിനിട്ടുകള്‍ക്ക് മുമ്പ് എത്തുക
4.അമിതമായി മേക്കപ്പ് ചെയ്യരുത്
5.വിവാഹം റെക്കോര്‍ഡ് ചെയ്യാന്‍ പാടില്ല
6.നിര്‍ദേശിക്കുന്നത് വരെ ഫെയ്‌സ്ബുക്ക് ഉപയോഗിക്കരുത്
7.ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ഹാഷ്ടാഗ് ഉപയോഗിക്കുക
8.വധുവുമായി സംസാരിക്കാനേ പാടില്ല
9. 75 ഡോളറില്‍ (5000രൂപ )കുറഞ്ഞ വിവാഹ സമ്മാനം നല്‍കരുത്.
Post Your Comments