Latest NewsInternational

പീലി കണ്ണെഴുതി…..നീണ്ടു വിടർന്ന കൺപീലികളുമായി റഷ്യൻ ബാലൻ

രണ്ടിഞ്ചാണ് കണ്‍പീലികള്‍ക്ക് ഇപ്പോഴുള്ള നീളം

അഴകൊത്ത കൺപീലികളുമായി സോഷ്യൽ മീഡിയയിലെത്തിയ റഷ്യൻ ബാലൻ വൈറലാവുന്നു. പതിനൊന്ന് വയസ്സായി മുവിന്. ഏതാണ്ട് രണ്ടിഞ്ചാണ് കണ്‍പീലികള്‍ക്ക് ഇപ്പോഴുള്ള നീളം.

പുറത്തിറങ്ങുമ്പോഴെല്ലാം അപരിചിതരായ ആളുകള്‍ മകന്റെ കണ്‍പീലികള്‍ കണ്ട് അത്ഭുതപ്പെടാറുണ്ടെന്നും എന്നാല്‍ മോശമായ പ്രതികരണങ്ങളൊന്നും വരാറില്ലെന്നും മുവിന്റെ അച്ഛന്‍ സെദുലോ ബെക്ക്‌നോവ് പറയുന്നു.

അപൂര്‍വ്വമെങ്കിലും ഇതില്‍ ഭയപ്പെടാനൊന്നുമില്ലെന്ന് പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയപ്പോഴാണ് എല്ലാവര്‍ക്കും സമാധാനമായത്.

ജീനുകളിലെ ചില വ്യതിയാനങ്ങളാണ് മുവിന് നീണ്ട കണ്‍പീലികള്‍ സമ്മാനിച്ചത്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും മുവിനില്ല. ജനിക്കുമ്പോഴേ നീണ്ട കണ്‍പീലികളായിരുന്നു മുവിന്‍ ബെക്ക്‌നോവിന്.

shortlink

Post Your Comments


Back to top button